അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന


ansiba

അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന.സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതില്‍ അന്‍സിബ ഒഴികെ മറ്റെല്ലാവരും വിശദീകരണം നല്‍കി.


അവസാന തീയതി കഴിഞ്ഞിട്ടും വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയിലേക്ക് സംഘടന കടക്കുന്നത്.ഈ മാസം 29 ന് ജനറല്‍ ബോഡി യോഗം ചേരുന്നതിന് മുമ്പ് നടപടി സ്വീകരിക്കുമെന്നാണ് സൂചന. പരസ്യമായി പ്രതികരണം നടത്തി അച്ചടക്കലംഘനം, തര്‍ക്കം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിക്കൊരുങ്ങുന്നത്. കാരണം കാണിക്കല്‍ നോട്ടീസുമായി സഹകരിക്കില്ല എന്ന് അന്‍സിബ നേരത്തെ അറിയിച്ചിരുന്നു. അന്‍സിബ സംഘടനയില്‍ മുന്നോട്ട് വച്ചകാര്യങ്ങള്‍ അംഗീകരിച്ചിട്ടില്ല, അങ്ങനെ ഒരു ഭരണസമിതിക്കുമുന്നില്‍ വിശദീകരണം നല്‍കേണ്ടതില്ല എന്നാണ് അന്‍സിബയുടെ നിലപാട്.

online news portal



Sharing is Caring