അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും

അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും. കൈലാസ് – മാനസരോവര്‍ തീര്‍ത്ഥാടനം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇതിനായി നയതന്ത്ര സൈനിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയില്‍ ആക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച. ബെയ്ജിംഗില്‍ ചേര്‍ന്ന യോഗത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.പ്രത്യേക പ്രതിനിധികളായ അജിത്ത് ഡോവലും വാങ് യിയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഈ വര്‍ഷം നടക്കുമെന്നും യോഗത്തില്‍ ധാരണയായി.

ഇരുരാജ്യങ്ങള്‍ തമ്മില്‍ പരസ്പരം നേരിട്ടുള്ള വ്യോമഗതാഗതം പുനരാരംഭിക്കാന്‍ ചൈന താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. പ്രത്യേക പ്രതിനിധികളുടെ യോഗത്തിനായി തയ്യാറെടുക്കുകയാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി.അതിര്‍ത്തി സംഘര്‍ഷം മൂലം വഷളായ ഇന്ത്യ- ചൈന ബന്ധം സാധാരണഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച നടന്നത്. അതിര്‍ത്തികളിലെ സമാധാനമാണ് പ്രധാനമെന്ന് ഇരുരാജ്യങ്ങളും അംഗീകരിച്ചു. ചര്‍ച്ച വളരെ പോസിറ്റീവും ക്രിയാത്മകവുമായിരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *