അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളം 23 റണ്‍സിന് ബംഗാളിനോട് തോറ്റു


cricket ball bat

അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളം 23 റണ്‍സിന് ബംഗാളിനോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49.4 ഓവറില്‍ 242 റണ്‍സിന് ഓള്‍ ഔട്ടായി.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗാളിന് ഓപ്പണര്‍ കൂടിയായ ക്യാപ്റ്റന്‍ ഇപ്‌സിത മൊണ്ഡലിന്റെ ഇന്നിങ്‌സാണ് കരുത്ത് പകര്‍ന്നത്. ഇപ്‌സിതയും പ്രതിവ മണ്ഡിയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 90 റണ്‍സ് പിറന്നു.


43 റണ്‍സ് നേടി മടങ്ങിയ പ്രതിവയ്‌ക്ക് ശേഷമെത്തിയ ശിവാന്‍ഷിയും മികച്ച പ്രകടനം കാഴ്ച വച്ചു. ശിവാന്‍ഷി പുറത്താകാതെ 48 റണ്‍സ് നേടി. തുടര്‍ന്നെത്തിയ മൂന്ന് ബാറ്റര്‍മാര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും മറുവശത്ത് നങ്കൂരമിട്ട ഇപ്‌സിത 97 റണ്‍സ് നേടി. 28 പന്തുകളില്‍ 34 റണ്‍സെടുത്ത അദ്രിജ സര്‍ക്കാരും ബംഗാളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. കേരളത്തിന് വേണ്ടി അഷിമ ആന്റണി രണ്ടും നിയ നസ്‌നീന്‍, ശീതള്‍, അനുഷ്‌ക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

online news portal

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ ലെക്ഷിദ ജയന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ ശ്രേയ പി സിജുവും ആര്യനന്ദയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷകള്‍ നല്കി. ഇരുവരും ചേര്‍ന്ന് 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു.30 ഓവര്‍ പിന്നിടുമ്ബോള്‍ ശക്തമായ നിലയിലായിരുന്നു കേരളം. എന്നാല്‍ 31ആം ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. 75 പന്തുകളില്‍ 68 റണ്‍സെടുത്ത ആര്യനന്ദയും ശ്രദ്ധ സുമേഷുമാണ് പുറത്തായത്. 36ആം ഓവറില്‍ 79 റണ്‍സെടുത്ത ശ്രേയ പി സിജുവും അഷിമ ആന്റണിയും മടങ്ങി. 38ആം ഓവറില്‍ നിയ നസ്‌നീനും മനസ്വിയും പുറത്തായി.

എന്നാല്‍ ഒരറ്റത്ത് ക്യാപ്റ്റന്‍ ഇസബെല്ലിന്റെ സാന്നിധ്യം അപ്പോഴും കേരളത്തിന് പ്രതീക്ഷ പകര്‍ന്നു. ശീതളിനൊപ്പം 23 റണ്‍സും അനുഷ്‌കയ്‌ക്കൊപ്പം 34 റണ്‍സും കൂട്ടിച്ചേര്‍ത്ത ഇസബെല്‍ കളിയുടെ ആവേശം അവസാന ഓവര്‍ വരെ നിലനിര്‍ത്തി. എന്നാല്‍ അന്‍പതാം ഓവറിലെ നാലാം പന്തില്‍ ഇസബെല്‍ റണ്ണൗട്ടായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 242 റണ്‍സിന് അവസാനിച്ചു. ഇസബെല്‍ 42 പന്തുകളില്‍ 35 റണ്‍സെടുത്തു. ബംഗാളിന് വേണ്ടി ജഹാന്‍ബി രാജും പ്രതിവ മണ്ഡിയും നാല് വിക്കറ്റ് വീതം വീഴ്‌ത്തി.



Sharing is Caring