അഗളി: അട്ടപ്പാടിവനമേഖലയില്‍ പോലിസുംമാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു.മലയാളികളായ രണ്ട് പേര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി എഫ്.ഐ.ആറില്‍ പറയുന്നു. ഈ കേസ് തീവ്രവാദ സ്വഭാവമുള്ളതായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയേക്കും.മുക്കാലിയില്‍ നിന്നും 25 കിലോമീറ്ററോളം അകലെ കടുകമണ്ണ ഊരിനും ഗൊട്ടിയാര്‍കണ്ടി വനമേഖലയിക്കും ഇടയിലായിരുന്നു ശനിയാഴ്ച രാവിലെ 12 മണിയോടെ ഏറ്റുമുട്ടല്‍ നടന്നത്. അഗളി ഡിവൈ.എസ്.പി. എസ്. ഷാനവാസ്, സി.െഎ. കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങള്‍ വനമേഖലയിലുണ്ടായിരുന്നു. ഇതില്‍ സി.െഎ.യുടെ നേതൃത്വത്തിലുള്ള പതിനെട്ടംഗസംഘമായിരുന്നു കടുകുമണ്ണ മേഖലയില്‍.
പോലീസ് സംഘത്തിനുനേരെ വനത്തിനകത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. മരങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന് പോലീസും തിരികെ വെടിവെച്ചു. അഞ്ചുമിനിറ്റ് തുടര്‍ച്ചയായി വെടിവെപ്പ് നടന്നതായി പറയുന്നു. ഇതിനിടെ കാട്ടിനകത്തുണ്ടായിരുന്നവര്‍ ചിതറിയോടി. ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരെ കണ്ടതായാണ് പോലീസുകാര്‍ പറയുന്നത്.അഗളി ഡിവൈ.എസ്.പി എസ്. ഷാനവാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അഗളി സ്വദേശിയായ മാവോവാദിക്ക് വേണ്ടി ഇന്നലെ നിരവധി റെയ്ഡുകള്‍പോലീസ് നടത്തി.
.