
പാലക്കാട് : അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെ ജീവനക്കാരെ രോഗിയും സഹായിയും ചേർന്ന് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം. ജീവനക്കാർ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് ബൈക്കിൽ നിന്ന് വീണു പരിക്കേറ്റ് എത്തിയ അട്ടപ്പാടി സ്വദേശി അശ്വിൻ, സഹായി എന്നിവരാണ് ജീവനക്കാരോട് മോശമായി പെരുമാറിയത്.
സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെ ഉടൻ പിടികൂടുക, ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് വേണം എന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.ഒരു നഴ്സിനും രണ്ട് ഇസിജി ടെക്നീഷ്യന്മാർക്കുമാണ് മർദ്നമേറ്റത്. അക്രമി സംഘം മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

ഇന്ന് വൈകിട്ട് നാലുമണിയോടെ ആണ് സംഭവം. ബൈക്കിൽ നിന്ന് വീണു പരിക്ക് പറ്റിയാണ് അശ്വിൻ ചികിത്സയ്ക്ക് എത്തിയത്. മുറിവ് വൃത്തിയാക്കുന്നതിനിടെ ഇയാൾ നഴ്സിനോട് അപമാര്യാദയായി പേരുമായി. ബഹളം കേട്ട് എത്തിയ ഹെഡ് നഴ്സിനോടും പ്രതികൾ തട്ടിക്കയറി. വനിതാ നഴ്സുമാരുടെ ഫോട്ടോ എടുക്കാനും പ്രതി ശ്രമിച്ചു. ഇത് തടഞ്ഞതോടെ മർദിച്ചു.
