അങ്കമാലിയിലെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

അങ്കമാലിയിലെ ആറുമാസം പ്രായമയ കുഞ്ഞിന്റെ കൊലപാതകത്തില്‍ മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകമാണെന്ന് പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.


കുടുംബാംഗങ്ങളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ആത്മഹത്യക്ക് ശ്രമിച്ച മുത്തശ്ശി നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലുവ ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുട്ടിയുടെ സംസ്‌ക്കാരം നടക്കും



Sharing is Caring