നന്തി മേൽപ്പാലത്തിൽ യുവമോർച്ച വാഴ വെച്ചു പ്രതിഷേധിച്ചു

കൊയിലാണ്ടി: നന്തി മേൽപ്പാലം മുഴുക്കെ കുണ്ടും കുഴിയും നിറഞ്ഞു യാത്ര ദുസ്സഹമായ അവസ്ഥ വന്നിട്ടും കണ്ണു തുറക്കാത്ത അധികാരികളുടെ നടപടികൾക്ക് എതിരെ യുവമോർച്ച വാഴ വെച്ചു പ്രതിഷേധിച്ചു.
പ്രതിഷേധപരിപാടി ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം അധ്യക്ഷൻ അബിൻ അശോകൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈശാഖ് പാലക്കുളം, വികാസ് കാവിൽ എന്നിവർ സംസാരിച്ചു. ശ്രീഹരി പുറക്കാട്, കിരൺ എന്നിവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *