സ്വപ്നം തകർത്ത ഫോൺ കോൾ

കഥ: ഉഷ സി.നമ്പ്യാർ

ഓഫീസിൽനിന്നെത്തി കുളികഴിഞ്ഞു പതിവുപോലെ ചായയും കുടിച്ചു ടീവിയിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത് . പരിചയമില്ലാത്ത നമ്പറാ യിരുന്നു .ഓഫീസ്‌ ആവശ്യങ്ങൾക്ക് പലരും ഓഫീസ് സമയം കഴിഞ്ഞാലും വിളിക്കാറ് പതിവാണല്ലോ. അതുകൊണ്ടുതന്നെ ഫോൺ എടുത്തു ഹാലോ പറഞ്ഞു അങ്ങേത്തലക്കൽ പ്രൗഢ ഗാംഭീര്യ സ്വരത്തിൽ “ഹാലോ  ഡോക്ടർ ആശയല്ലേ”  ആളുമാറിവന്ന കോൾ ആയതുകൊണ്ട് വേഗംതന്നെ  റോങ്ങ് നമ്പർ എന്നു പറഞ്ഞു ഫോൺ വെച്ചു. അപ്പോഴേക്കും അടുത്ത റൂമിലെ ചേച്ചി വന്നു കുറേസമയം അവരുമായി സംസാരിച്ചിരുന്നു. അവർ പോയതിനുശേഷം പതിവ് ജോലികളിലേക്ക്‌ തിരിഞ്ഞു. രാത്രി ഭക്ഷണം ഉണ്ടാക്കിവെച്ചതിനുശേഷം വീട്ടിലേക്കു വിളിക്കാൻ വേണ്ടി ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും ഫോൺ ശബ്ദിക്കാൻ തുടങ്ങി .മോളാണ് വിളിക്കുന്നത്,ഒരു മാസമാവുന്നു അവരെ പിരിഞ്ഞു ഇവിടെ താമസം തുടങ്ങിയിട്ട്. പ്രമോഷൻ ട്രാൻസ്ഫർ  ആയിരുന്നു ഇങ്ങോട്ടേക്ക്‌ . വീട്ടിൽ നിന്നും നാലഞ്ചു മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്  അതുകൊണ്ടുതന്നെ ഓഫീസിനടുത്തുള്ള ഫ്ലാറ്റിൽ തമാസംതുടങ്ങി. ആദ്യമൊക്കെ വീട്ടുകാരെ പിരിഞ്ഞിരിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. അതുപോലെ  അവർക്കും . ഫോൺ വിളിക്കുമ്പോൾ ഒരുകെട്ടു പരാതിയുണ്ടാവും മോൾക്ക് പറയാൻ. പതിവ് പരാതികൾക്കുശേഷം അന്ന് സ്കൂളിൽ നടന്ന കുറേകാര്യങ്ങൾ പറയാനുണ്ടാരുന്നു. എല്ലാം മൂളിക്കെട്ടു .പിന്നീട് അവളുടെ പഠനത്തെ പറ്റിയൊക്കെ ചോദിച്ചു ,കഴിഞ്ഞദിവസം നടന്ന കണക്ക് ടെസ്റ്റ്പേപ്പറിൽ അവൾക്ക് ഫുൾ മാർക്കും കിട്ടി എന്നു പറഞ്ഞു. അടുത്ത ആഴ്ച അങ്ങോട്ടുചെല്ലുമ്പോൾ  അവൾക്കൊരു സമ്മാനം കൊണ്ടുകൊടുക്കുമെന്നു പറഞ്ഞപ്പോൾ  മോൾക്ക്‌ സന്തോഷമായി .ഫോൺ അച്ഛന് കൈമാറി അവൾ പഠിക്കാൻ പോയി. കുറച്ചുസമയം ചേട്ടനുമായും അമ്മയുമായുമൊക്കെ സംസാരിച്ചു. 2 മാസം കൂടിക്കഴിഞ്ഞാൽ മോൾക്ക് വർഷികപരീക്ഷയാണ് ,അതുകഴിഞ്ഞുവേണം അവരെ ഇങ്ങോട്ടുകൊണ്ടുവരാൻ. അപ്പോഴേക്കും ചേട്ടനും ഇവിടേക്ക് ട്രാൻസ്ഫർ കിട്ടുമായിരിക്കും, അതിന്റെ ഓട്ടത്തിലാണ് പുള്ളി. അതുവരെയെയുള്ളൂ ഈ ഏകാന്തവാസം.. സമയം പോയതറിഞ്ഞില്ല.. ഭക്ഷണം കഴിച്ചു നേരത്തെ കിടക്കണമെന്നു വിചാരിച്ചതാണ്,നാളെ രാവിലെ ഹെഡ്ഓഫീസിൽ മീറ്റിംഗ് ഉണ്ട് നേരത്തെ ഇറങ്ങണം. പരിചയമില്ലാത്ത സ്ഥലമാണ്, ഇവിടുന്നു ഒരുമണിക്കൂർ യാത്രയുണ്ട് അവിടേക്കെന്നാണ് ഓഫീസിൽ നിന്നും പറഞ്ഞത് …..
                        
ഇന്നു വളരെ തിരക്കുപിടിച്ച ദിവസമായിരുന്നു. ഇപ്പോഴാണ് ഒരിടത്തിരിക്കാൻ  സമയം കിട്ടിയത്‌. പതിവ് സായാഹ്‌ന പത്രവായനായിലേക്കു തിരിയാൻ തുടങ്ങുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത് ഫോണെടുത്തു സംസാരിക്കാൻതുടങ്ങുമ്പോഴേക്കും അങ്ങേതലക്കൽ നിന്നും തലേദിവസം കേട്ടശബ്ദം ” ഡോക്ടർ ആശ അല്ലെന്നറിയാം എന്നാലും ഒന്നുകൂടി വിളിക്കാൻ തോന്നി. വിരോധമില്ലെങ്കിൽ പേരൊന്നുപറയുമോ ” ഒന്നും പറയാതെ ഫോൺ ഓഫ്‌ ചെയ്തു …പത്രവായനയിൽ മുഴുകിയിരിക്കുമ്പോഴാണ് കോളിങ്ങ് ബെൽ ശബ്ദിച്ചത്‌. വാതിൽ തുറന്നുനോക്കിയപ്പോൾ നിറഞ്ഞപുഞ്ചിരിയുമായി മെർലിൻ വാതിൽക്കൽ നിൽക്കുന്നു .ഒരാഴ്ചയായി  മെർലിൻ വീട്ടിൽപോയിട്ട് അമ്മക്ക് സുഖമില്ലാത്തത്കൊണ്ട് പോയതാണ്. അവളോട് വീട്ടിലെ വിശേഷങ്ങളൊക്കെ തിരക്കി ഞാൻ കൊടുത്ത ചായയും കുടിച്ചു നെറ്റ് ഡ്യൂട്ടി ഉള്ളതിനാൽ അവൾ  ഹോസ്പിറ്റലിലേക്കുപോയി. പിന്നെ കുറച്ചുനേരം  അവളെപ്പറ്റിഓർത്തിരുന്നു. നല്ല ഭംഗിയുള്ള ചിരിയും വാതോരാതെയുള്ള അവളുടെ സംസാരവും എല്ലാവരേയും പെട്ടെന്ന് അവളിലേക്കാകർഷിക്കും . ഇങ്ങോട്ടേക്കു ട്രാൻസ്ഫർ ആയി വന്നപ്പോൾ എവിടെ താമസിക്കും എന്നുള്ളതായിരുന്നു എന്റെ പ്രശ്നം .അതിനു പരിഹാരം നിർദ്ദേശിച്ചത് ഓഫീസിലെ സഹപ്രവർത്തക ലതയാണ്. ലതയുടെ നാട്ടുകാരി  ഒരു ഗീത ടീച്ചർ മെർലിന്റെ  കൂടെ ഫ്ലാറ്റിൽ തമാസിച്ചിരുന്നെന്നും അവരിപ്പോൾ ട്രാൻസ്ഫർ ആയിപോയിട്ടുണ്ട്..
മെർലിനോട് ചോദിച്ചാൽ അവർ ഉപയോഗിച്ചിരുന്ന റൂം നിങ്ങൾക്കുകിട്ടും മാത്രമല്ല മെർലിന്റെ ഭർത്താവ്‌ ദുബായിൽ ആണ്  പെട്ടെന്നുതന്നെ അവളും അങ്ങോട്ടുപോകും, നിങ്ങളുടെ ഫാമിലി ഇവിടേക്കുവരുമ്പോൾ.. ഈ ഫ്ലാറ്റിൽ തന്നെ തുടരാൻ പറ്റുമല്ലോ എന്നും ലത പറഞ്ഞു. അവളുതന്നെ മെർലിനെ വിളിച്ചു  കാര്യങ്ങൾ പറഞ്ഞു . മെർലിനും അത് സമ്മതമായിരുന്നു . അങ്ങിനെയാണ് ഞാൻ മെർലിനോടൊപ്പം ഇവിടെ താമസം തുടങ്ങിയത്. മെർലിൻ എന്നു പെരുകേട്ടപ്പോൾ ക്രിസ്ത്യൻ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത് .പക്ഷെ അവൾ നാലുകെട്ടും നടുമുറ്റവുമൊക്കെയുള്ള പ്രശക്തമായൊരു (ഇപ്പോൾ ക്ഷയിച്ചെങ്കിലും)നായർ  തറവാട്ടിലെ സന്തതിയാണ് അച്ഛൻ ചെറുപ്പത്തിലേ  മരിച്ചുപോയി. അമ്മയും രണ്ട്  അനിയത്തിമാരുമാണ്  അവൾക്ക്,അച്ചൻ  ഗോവണ്മെന്റ് സർവീസിലിരിക്കെ മരിച്ചത് കാരണം അമ്മക്ക് ആ ജോലിയുണ്ട്. പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും നഴ്സിങ്ങ് മേഖല തിരഞ്ഞെടുത്ത് പ്രൈവറ്റ്  ഹോസ്പിറ്റലിൽ ജോലിക്ക്‌ കയറി. കഴിഞ്ഞ വർഷം കല്യാണവും കഴിഞ്ഞു  .ഭർത്താവിന് ദുബായിൽ ഹോസ്പിറ്റലിൽ ആണ് ജോലി. അടുത്തുതന്നെ അവൾക്കും അവിടെ ജോലി ശരിയാവും.  അനിയത്തിമാരെ പഠിപ്പിക്കാനും കല്യാണം കഴിപ്പിക്കാനും ‘അമ്മ മാത്രം വിചാരിച്ചാൽ നടക്കില്ല. അമ്മക്ക് ഇപ്പോതന്നെ വേണ്ടത്ര കടങ്ങൾ  ഉണ്ട്.  അവിടെ ജോലിക്കു കേറിയിട്ടുവേണം  ..അമ്മയെ സഹായിക്കാൻ  എന്നു ഇടക്കിടെ പറയും. ഭവിയെപ്പറ്റി വർണ്ണശബളമായ സ്വപ്നങ്ങളാണവൾക്ക് . ഭർത്താവ് മോഹൻകുമാർ വളരെ നല്ല മനുഷ്യനാണ് .അവളുടെ എല്ലാകാര്യത്തിനും നല്ല സപ്പോർട്ടാണ് അയാൾ. നായരുകുട്ടിയണെങ്കിലും എന്റെകൂടെ  ഞായറാഴ്ചകളിൽ പള്ളിയിൽ വരാനും , പ്രാർത്ഥനകളിൽ പങ്കെടുക്കാനുമൊക്കെ  അവൾക്കു വലിയ താൽപര്യമാണ്.
                    3
ലീവ്‌ ദിവസമായതിനാൽ കുറച്ചു വൈകിയാണ് എഴുന്നേറ്റത് ,വേഗം തന്നെ പ്രഭാതകർമങ്ങളും കുളിയുമൊക്കെ കഴിഞ്ഞു ഇഡ്ഡ്‌ലിയും സാമ്പാറും ഉണ്ടാക്കാൻ തുടങ്ങി . അപ്പോഴേക്കും മെർലിൻ ഡ്യൂട്ടികഴിഞ്ഞെത്തി . അവൾ കുളികഴിഞ്ഞു വന്നതിനുശേഷം ഞങ്ങൾ ഒരുമിച്ച്  ഫുഡ് കഴിച്ചു .കുറേസമയം അവളുടെ ഹോസ്പിറ്റൽ വിശേഷങ്ങൾ കേട്ടിരുന്നു. നർമരസത്തിലുള്ള  അവളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്  . രണ്ടു ദിവസം  കഴിഞ്ഞു വീട്ടിൽ പോകണം .മോൾക്ക്‌ ഓഫർ ചെയ്ത ഗിഫ്റ്റ്‌ വാങ്ങാൻ വേണ്ടി മെർലിനെയും കൂട്ടി ടൗണിലേക്ക് പുറപ്പെട്ടു .ഉച്ചഭക്ഷണം പുറത്തുനിന്നു കഴിക്കാമെന്നുവെച്ചു. ഷോപ്പിങ്ങും ഫുഡും ഒക്കെ കഴിഞ്ഞപ്പോൾ, മെർലിനൊരാഗ്രഹം ഒരു ഫിലിമിനു പോകണമെന്ന്. മോഹൻലാലിന്റെ ‘ലുസിഫെർ’ അടുത്തുള്ള തീയേറ്ററിൽ കളിക്കുന്നുണ്ടത്രേ ,അങ്ങിനെ അവളുടെ നിർബന്ധത്തിനു വഴങ്ങി തീയേറ്ററിൽ കയറി ‘  ലുസിഫെർ ‘കണ്ടു  .ഞങ്ങൾ തിരിച്ചു ഫ്ലാറ്റിലെത്തിയതേയുള്ളൂ അപ്പോഴേക്കും ഫോൺ വന്നു . നോക്കിയപ്പോൾ 0000 ൽ അവസാനിക്കുന്ന നമ്പർ ആണ്. രണ്ടുദിവസമായി വിളിച്ചുകൊണ്ടിരിക്കുന്ന അതേ നമ്പർ   ആയതുകൊണ്ട് ഫോണെടുത്തില്ല , വീണ്ടും ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് തന്നെ ഞാൻ ഓഫ് ചെയ്തു  .അതുകണ്ട് മെർലിൻ  ചോദിച്ചു  “എന്താ ചേച്ചി ഫോൺ എടുക്കാത്തത്” ആരാണ്  വിളിക്കുന്നതെന്ന് . ഞാൻ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ അവളോട് പറഞ്ഞു, അതുകേട്ടതും അവൾക്കു ത്രിൽ ആയി ഇനി ഫോൺ വന്നാൽ ഞാൻ അറ്റൻഡ് ചെയ്തോളാം  അവനിട്ടു രണ്ടു പറഞ്ഞിട്ടുതന്നെ കാര്യം എന്നവൾ ..അപ്പോഴേക്കും അയാൾ വീണ്ടും വിളിച്ചു. മെർലിൻ ഫോൺ അറ്റൻഡ് ചെയ്തു .അയാൾക്കിട്ടു രണ്ടു കൊടുക്കുമെന്നുപറഞ്ഞവൾ… അയാളുടെ സംസാരം കേട്ടു നിൽക്കുന്നതാണ് കണ്ടത് . ഞാൻ ഓഫ്  ചെയ്യാൻ ആഗ്യം കാണിച്ചപ്പോൾ അവൾ ഒക്കെ പറഞ്ഞു ഫോൺ ഓഫ് ചെയ്തു. നല്ല വിവരമുള്ള ആളാണെന്ന് തോന്നുന്നു .മറൈൻഎഞ്ജിനിയർ ആണെന്നും ,  ഒരു പ്രത്യേക സാഹചര്യത്തിൽ ജോലി റീസൈൻ ചെയ്തു .ആരുടേയും കീഴിൽ ജോലി ചെയ്യാൻ താൽപര്യമില്ലെന്നും,  അതുകൊണ്ട് ഇപ്പോൾ സ്വന്തമായി ബിസിനസ്സ് ചെയ്യുകയാണെന്നും  പറഞ്ഞു .അവളുടെ സംസാരം കേട്ട്  എനിക്ക് ദേഷ്യം വരുന്നുണ്ടാരുന്നു. നീ എന്തിനാ ഇതൊക്കെ കേൾക്കാൻ നിന്നത്  എന്നു ചോദിച്ചപ്പോൾ ,അവൾ പറഞ്ഞു  ചുമ്മാ കെട്ടുനോക്കിയതാ … എന്തായാലും നല്ല സൗണ്ട് ആണ് കേട്ടിരിക്കാൻ തോന്നും എന്ന്. അതും  പറഞ്ഞു അവൾ ഡ്യൂട്ടിക്ക് പോകാൻ തയ്യാറായി. നാളെ ഡേ ഡ്യൂട്ടിക്ക് വരേണ്ട ആൾ ഉച്ചകഴിഞ്ഞേ  വരുള്ളൂ. അതുകൊണ്ട്  അവരുവന്നിട്ടെ അവൾക്കു വരാൻ പറ്റുള്ളൂ എന്നും പറഞ്ഞു  അവൾ ഹോസ്പിറ്റലിലേക്കും  ഞാൻ പതിവ് പരിപാടികളിലേക്കും തിരിഞ്ഞു.
                       
ഓഫീസിൽനിന്നും വരുമ്പോൾ മെർലിൻ വൈകുന്നേരത്തെക്കുള്ള പലഹാരം ഉണ്ടാക്കുകയായിരുന്നു   . നന്നായിട്ട് പാചകം ചെയ്യും  അവൾ. ലീവു ദിവസങ്ങളിൽ അവളോടൊപ്പം ചേർന്നു പുതിയ പലഹാരങ്ങളും   അവിയലും  സാമ്പാറുമൊക്കെ നന്നായിട്ടുണ്ടാക്കാൻ ഞാനും പഠിച്ചു. എന്നെ കണ്ടതും “വേഗം പോയി കുളിച്ചുവന്നോളൂ ചായ റെഡി എന്നു പറഞ്ഞു”. കുളിച്ചുവന്നപ്പോൾ കണ്ടത് എന്റെ ഫോണിൽ സംസാരിച്ചു നിൽക്കുന്ന മെർലിനെയാണ്. എനിക്ക് കാര്യം മനസിലായി  , കുളിക്കുന്നതിനിടയിൽ ഫോൺ ശബ്ദം ഞാൻ കേട്ടതാണ്  . മുടിചീകുന്നതിനിടയിൽ അവൾ അവളുടെ പേരും  ജോലിയും ഒക്കെ പറയുന്നത് ഞാൻ ശ്രദ്ധിച്ചു . എന്നെ കണ്ടതും ഓക്കെ  ബൈ എന്നും പറഞ്ഞു അവൾ  ഫോൺ വെച്ചു.  ചയകുടിക്കുന്നതിനിടയിൽ അറിയാത്തവരുമായുള്ള ഫോൺ കാൾ ഇങ്ങിനെ പ്രോത്സാഹിപ്പിക്കാരുതെന്നും, അത് പ്രശ്നങ്ങൾ ഉണ്ടാക്കും ഇനി ഫോൺ വന്നാൽ എടുക്കരുതെന്നും ,അയാളുടെ നമ്പർ ബ്ലോക്ക് ചെയ്യാനും ഞാൻ പറഞ്ഞു. ചായകുടി കഴിഞ്ഞു നമ്പർ ബ്ലോക്ക് ചെയ്യാൻവേണ്ടി നോക്കിയപ്പോൾ ഫോൺ ചാർജുതീർന്നുകിടക്കുന്നു .ഫോൺ  ചാർജ് ചെയ്യാൻ വെച്ചു   അടുത്ത റൂമിലെ ചേച്ചിയുടെ അടുത്ത് ബ്ലൗസ് തുന്നാൻ കൊടുക്കാൻ പോകയാണ് നി വരുന്നോ എന്നു മെർലിനോടു ചോദിച്ചു  .അവൾക്കു കുറച്ചു ഡ്രസ് അലക്കാനുണ്ട്  ചേച്ചിപോയിട്ടു വരു എന്നു പറഞ്ഞു  .ഫോൺ ചർജിലിട്ടിട്ടുണ്ട്, കുറച്ചുകഴിയുമ്പോ ഓൺ  ചെയ്തുവെക്കണം …അല്ലെങ്കിൽ    വീട്ടീന്നു വിളിച്ചാൽ കിട്ടില്ല എന്നും പറഞ്ഞു ഞാൻ ഇറങ്ങി.    
തയ്യൽ മാത്രമല്ല നല്ലൊരു  ഗ്ലാസ് പെയ്ന്ററും, ക്രാഫ്റ്റ് വർക്കും ഒക്കെ  ചെയ്യുന്ന ആളാണ് രമണിചേച്ചി  .ഞാൻ ചെല്ലുമ്പോൾ അവർ  ഒരു സാരിയിൽ ഡിസൈൻ വർക്ക്പ്രിന്റ് ചെയ്യുകയായിരുന്നു. കുറേസമയം അതും നോക്കിയിരുന്നു. അത്തരം സരികൾക്കു ഇപ്പോൾ നല്ല ഡിമാൻഡ് ആണെന്നും  ഒരെണ്ണം എനിക്ക് ചെയ്തുതരാമെന്നുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ചേച്ചി ഫോണുണ്ട് എന്നും പറഞ്ഞു മെർലിൻ കയറിവന്നത്. ഇനി നിങ്ങൾ സംസാരിക്കൂ എന്നും പറഞ്ഞു ഫോണും വാങ്ങി ഞാൻ  റൂമിലേക്ക്‌ പോന്നു.  സംസാരിച്ചു തീരുമ്പോഴേക്കും മെർലിൻ എത്തി .വന്നപാടെ എന്നോട് പറഞ്ഞു ,ചേച്ചി ഞാൻ ഫോൺ ഓണാക്കിയപ്പോൾ  അയാളുടെ കാൾ വന്നു   .ചേച്ചിനേരത്തെ പറഞ്ഞത്കൊണ്ട്  അയാളുടെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്തുവെച്ചിട്ടുണ്ട് .ഇനി അയാളെകൊണ്ടു ശല്യമുണ്ടാവില്ലെന്ന്‌. “അതുനന്നായി ഇപ്പോഴെങ്കിലും നീയൊരു നല്ല കാര്യം ചെയ്തല്ലോ” എന്നൊരു കമന്റും പാസാക്കി ഞാൻ. ഹസ്ബൻഡ് ഇപ്പൊ വിളിക്കും  നമുക്ക്   ഭക്ഷണം കഴിച്ചാലോ എന്നവൾ ചോദിച്ചപ്പോൾ  എങ്കിൽ അങ്ങിനെ ആവട്ടെ നാളെ  വീട്ടിൽ പോകാനുള്ളതുകൊണ്ട്‌ ഡ്രസ് ഒക്കെ എടുത്തുവെക്കണം. ഭക്ഷണം കഴിച്ചിട്ടാവാം എന്നു പറഞ്ഞു ഞങ്ങൾ ഫുഡ്  കഴിക്കാനിരുന്നു. ഫുഡ് കഴിക്കാനിരുന്നപ്പോൾ  അവളുടെ ഫോൺ റിംഗ് ചെയ്തു  . ഫുഡ് കഴിയ്ക്കയാണ് പിന്നെ വിളിക്കാം എന്നവൾ പറഞ്ഞു …..
                          
     ഓഫീസില്നിന്നും നേരത്തെ ഇറങ്ങിയത്കൊണ്ട് 7 മണിയോടുകൂടി വീട്ടിലെത്തി. ബസ് സ്റ്റോപ്പിൽ ചേട്ടൻ കൂട്ടാൻ വന്നിരുന്നു. മോൾക്ക്‌ വളരെ സന്തോഷമായി .അമ്മ ചേച്ചിയുടെ കുട്ടിക്ക് സുഖമില്ലാതിരുന്നത്കൊണ്ട് അവരുടെ അടുത്ത്  പോയിട്ടുണ്ടാരുന്നു. അല്ലെങ്കിലും ഞാൻ വരുമ്പോഴാണല്ലോ അമ്മക്ക് അവിടെയൊക്കെ ഒന്നു പോകാൻ പറ്റുള്ളൂ . അമ്മയേയിനി തിരിച്ചു പോകുന്ന ദിവസം പ്രതീഷിച്ചാൽ മതി. 
നാലുദിവസം എത്ര പെട്ടെന്നാണ് പോയത് , മോളേയും കൂട്ടി ഒരു ഔട്ടിംഗ് ഒക്കെ നടത്തി  ചേച്ചീടെ വീട്ടിൽപോയി അമ്മയെ കണ്ടു . പിന്നെ ഒരു ബന്ധുവിന്റെ കല്യാണത്തിനും പോയി  .ദിവസം അങ്ങിനെ കഴിഞ്ഞു. പുതിയ വീടിന്റെ പണികൾ നടക്കുന്നു കരാർ ആയതുകൊണ്ട് പ്രതേകിച്ചു നോക്കേണ്ടകാര്യമില്ല എന്നാലും ചേട്ടൻ എന്നും രാവിലെയും വൈകിട്ടും പോയി നോക്കും. വീടുപണി നടക്കുന്നത്കൊണ്ട് ട്രാൻസ്ഫെറിന് കൊടുത്താൽ ശരിയാവില്ല  ,പണി പൂർത്തിയവുമ്പോഴേക്ക് നിനക്കു ഇങ്ങോട്ടേക്കുതന്നെ എങ്ങിനെയെങ്കിലും ട്രാൻസ്ഫർ വാങ്ങിക്കാൻ നോക്കാമെന്ന് ചേട്ടൻ പറഞ്ഞു.
                           
വീട്ടിൽനിന്നും നേരെ ഓഫീസിലേക്കാണ് വന്നത് . വൈകീട്ട് ഫ്ലാറ്റിൽ എത്തുമ്പോൾ  കുറച്ചുവൈകി  .മെർലിൻ അവിടെയുണ്ടായിരുന്നു .ഇത്രയും സമായമായിട്ടും കാണാത്തത്കൊണ്ട്  ഞാൻ കരുതി നാട്ടിന് വന്നിട്ടുണ്ടാവില്ലെന്ന്   അവൾ. ഓഫീസിലുള്ള ഒരാളുടെ  മകളുടെ കല്യാണമാണ് നാളെ.. അതുകൊണ്ട് ഞങ്ങൾ എല്ലാരും കൂടി അവിടെ ഒന്നു പോയതാ അതാ വൈകിയത് . അപ്പോഴേക്കും അവൾക്കു ഫോൺ വന്നു ..അതുമെടുത്തു  അവൾ റൂമിലേക്ക്‌ പോയി ഡോർ അടച്ചു .ഇതെന്താ പുതിയ ശീലം  സാധാരണ ഹസ്സിന്റെ ഫോൺ വന്നാൽ പോലും ഈ ശീലമില്ലാരുന്നല്ലോ. എന്തോ ആവട്ടെ എന്നുകരുതി ഞാൻ എന്റെ ജോലിയിലേർപ്പെട്ടു. നല്ല ക്ഷീണമുണ്ടാരുന്നു. അതുകാരണം കുളികഴിഞ്ഞു ടീ വി കാണുന്നതിനിടയിൽ ഉറങ്ങിപ്പോയി . മെർലിൻ ഫുഡ് കഴിക്കാൻ വിളിച്ചപ്പോളാണ് ഉണർന്നത്. ദിവസങ്ങൾ വീണ്ടും ഓടിത്തുടങ്ങി  മേർലിന്റെ ഫോൺ വിളികൂടികൂടി വരുന്നുണ്ട്   .ചോദിക്കുമ്പം മോഹനേട്ടന് ഇപ്പൊ ഫ്രീ ടൈം കൂടുതലുണ്ട് അതുകൊണ്ട് ഇടക്കിടെ വിളിക്കും എന്നു പറഞ്ഞു. പാവങ്ങൾ   അവരുടെ സ്വർഗത്തിലെ കാട്ടുറുമ്പാകേണ്ട എന്നുകരുതി പിന്നെ ശ്രദ്ധിക്കാൻ പോയില്ല. ഒരു ദിവസം മെർലിൻ ബാത്റൂമിലായിരുന്നപ്പോൾ അവളുടെ ഫോണ് റിംഗ് ചെയ്യുന്നത് കേട്ടു. അതെടുത്തു അവൾക്കു കൊടുക്കാൻവേണ്ടി നോക്കിയപ്പോളാണ്  0000 എന്ന നമ്പർ ശ്രെദ്ധിച്ചത്.   ഞാൻ അവളുടെ കാൾ ഹിസ്റ്ററി സെർച്ച് ചെയ്തപ്പോൾ ആ നമ്പറിൽ നിന്നു മണിക്കൂറുകളോളം സംസാരിച്ചതായികണ്ടു .കൂടാതെ  വാട്‌സ് അപ്പ് മെസ്സേജുകളും . മറ്റൊരാളുടെ ഫോൺ പരിശോധിക്കുന്നത് ശരിയല്ലെന്നറിയാം ..ആ നമ്പർ അയതുകൊണ്ടുള്ള ആകാംക്ഷയിൽ നോക്കിപോയതാണ് . അപ്പോഴേക്കും വീണ്ടും ഫോൺ റിംഗ് ചെയ്തു. അതുകേട്ട് തിടുക്കത്തിൽ അവൾ ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങി. ഇതാ ആരോ വിളിക്കുന്നു എന്നുപറഞ്ഞു ഞാൻ ഫോൺ അവൾക്കുകൊടുത്തു. അതുമായി  അവൾ റൂമിൽകയറി കതകടച്ചു. പിന്നെ 2 മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങിവന്നത്. അത് അന്ന് എന്നെവിളിച്ച ആളല്ലേ .നമ്പർ കണ്ടിട്ടു അങ്ങിനെതോന്നി എന്നു പറഞ്ഞപ്പോൾ ,”ഏയ്‌ അതെന്റെ ആന്റിയാണ്,ആന്റിടെ നമ്പറിന്റെ അവസാനവും  അങ്ങിനെയാണ് “എന്നുപറഞ്ഞു . അവൾ എന്നിൽ നിന്നും എന്തൊക്കെയോ ഒളിക്കുന്നില്ലേ എന്നെനിക്കുതോന്നി. 
                      
നേരം പുലരുന്നെയുള്ളൂ  ഫോൺ നിർത്താതെ  റിംഗ്  ചെയ്യുന്ന സൗണ്ട് കേട്ടാണ് ഉണർന്നത് മെർലിനെ  നോക്കിയപ്പോൾ റൂമിൽ കണ്ടില്ല  ..ഓ.. അവൾക്കിന്നൊരു ടൂർ പ്രോഗ്രാമുണ്ട്  കുളിക്കുകയായിരിക്കും. ഹോസ്പിറ്റലിൽ നിന്നു സ്റ്റാഫ്  ടൂർ പോവുന്ന കാര്യം ഇന്നലെ അവൾപറഞ്ഞിരുന്നു. ഞാൻ റൂമിൽ കയറി ഫോണെടുത്തു അതേ നമ്പർ തന്നെ  എന്തായാലും കാൾ അറ്റൻഡ് ചെയ്യാൻ തീരുമാനിച്ചു. അങ്ങേതലക്കൽ നിന്നും അയാൾ സംസാരിച്ചുതുടങ്ങി “കൃത്യം 6 മണിക്ക് ബസ് സ്റ്റോപ്പിൽ എത്തണം ,ഞാൻ കാറുമായി ബസ് സ്റ്റോപ്പിനാടുത്തുണ്ടാവും”.  എല്ലാം മൂളിക്കേട്ടു വേഗം ഫോൺ അവിടെ വെച്ചു റൂമിൽ നിന്നിറങ്ങി. തിടുക്കത്തിൽഏറ്റവും നല്ല ചുരിദാർ അണിഞ്ഞു യാത്ര പറയാൻ മുന്നിൽ വന്നു നിൽക്കുന്ന അവളെ കണ്ടപ്പോൾ  ചോദിക്കാതിരിക്കാൻ മടിച്ചില്ല,  “സ്റ്റാഫ് ടൂർ തന്നെയാണോ അല്ലെങ്കിൽ എന്തെങ്കിലും ചുറ്റിക്കളിയുണ്ടോ ” …” ഏയ്‌ ഞാനോ   ചേച്ചിക്കെന്നെ അറിയില്ലേ “എന്നും ചോദിച്ചു ചിരിച്ചുകൊണ്ട് അവൾ പോയി.
ഓഫീസിൽ പോയിരുന്നിട്ടു ജോലിയിലൊന്നും ശരിക്കു ശ്രദ്ധിക്കാൻ കഴിഞ്ഞില്ല .മനസ്‌ അവളുടെ പുറകെയായിരുന്നു.  വിവരമുള്ള കുട്ടിയല്ലേ എന്നുകരുതി സമാധാനിച്ചു. നേരം വളരെ ഇരുട്ടിയതിനുശേഷമാണ് അവൾ വന്നു കയറിയത്. ഭക്ഷണം പുറത്തുനിന്നു കഴിച്ചിട്ടാണ് വരുന്നത് ചേച്ചി കഴിച്ചോളൂ എന്നുപറഞ്ഞു .പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. രാവിലെ ഓഫീസിൽ പോകുമ്പോൾ അവൾ എഴുന്നേറ്റിരുന്നില്ല . രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അവൾ പറഞ്ഞു ചേച്ചി എനിക്ക് ടൗണിലെ ഹോസ്പിറ്റലിൽ ജോലി കിട്ടിയിട്ടുണ്ട്,  നാളെ അവിടെ ജോയിൻ ചെയ്യും . തമാസിക്കാൻ ഹോസ്പിറ്റലിനടുത്തുള്ള  ഫ്ലാറ്റ് ഒരു ഫ്രണ്ട് റെഡിയാക്കിയിട്ടുണ്ട്  എന്ന്..  രാവിലെ അവളുടെ വിളികേട്ടാനുണർന്നത്  സാധനങ്ങളൊക്കെ അടുക്കിവെച്ചു പോവാനുള്ള ധൃതിയിലരുന്നു  അവൾ. വേഗം എന്നോട് യാത്രയും പറഞ്ഞു അവളിറങ്ങി  .പോകുന്ന വഴിയിൽ അവൾ വിളിച്ചുപറഞ്ഞു ..വിളിക്കാം  ഇടക്കുവരാം  എന്നൊക്കെ…
ഒരു ചെറു തേങ്ങൽ എന്റെ തൊണ്ടയിൽ  കുടുങ്ങി… പിറ്റേ ദിവസം അവൾ വിളിച്ചു വളരെ സന്തോഷത്തിലാണ് സംസാരിച്ചത് … പിന്നീട് ഇടക്കിടക്ക് പേരിനൊരു വിളിയിലൊതുങ്ങി  ഞങ്ങളുടെ സൗഹൃദം…നാലഞ്ചു മാസമായി മെർലിന്റെ വിവരമൊന്നുമില്ല.. ഇടക്കെപ്പോഴോ ഒന്നു വിളിച്ചുനോക്കി പക്ഷെ കിട്ടിയില്ല. പിന്നീട് തിരക്കിനിടയിൽ ഞാനും മറന്നു….
                        
അടുത്ത മാസം പുതിയ വീട്ടിൽ താമസം ആരംഭിക്കയാണ്  . ഓഫീസ്  ലീവ് ആയത് കൊണ്ടു ലതയെയും കൂട്ടി ഡ്രസ് എടുക്കാൻ ടൗണിൽ  വന്നതായിരുന്നു. ഡ്രസ്സൊക്കെ എടുത്തു ലതക്കു അവിടെയൊരു ബന്ധുവീട്ടിൽ കേറനുള്ളതുകൊണ്ടു  അവൾ അതുവഴി പോയി .
തിരിച്ചു വരുമ്പോളാണ്  പുറകിൽ നിന്നും “ചേച്ചി” എന്ന വിളികേട്ടത്. പരിചയമുള്ള സ്വരമായതുകൊണ്ടു തിരിഞ്ഞുനോക്കി. വല്ലാതെ മെലിഞ്ഞു കോലം കേട്ട രീതിയിൽ മെർലിൻ .അവളുടെ മുഖത്തെ സന്തോഷവും  കണ്ണുകളിലെ തിളക്കാവുമൊക്കെ എങ്ങോ പോയ്മറഞ്ഞിരിക്കുന്നു.  അത് മെർലിൻ തന്നെ എന്നു ഉറപ്പിക്കാൻ ഞാൻ ഒരു നിമിഷമെടുത്തു.  മെർലിൻ എന്താ ഇവിടെ  എങ്ങോട്ടുപോകയാ എന്നു ചോദിച്ചപ്പോൾ  ,ഞാൻ ഫ്ലാറ്റിലേക്ക് വരാൻ വേണ്ടി ബസ് കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാ ലതയെ കണ്ടത് ലത പറഞ്ഞു ചേച്ചി ഈ  ഷോപ്പിലുണ്ടെന്ന്. അവളെയും കൂട്ടി  ഞാൻ ഫ്ലാറ്റിലെത്തി. വഴിയിൽ ഒന്നും ചോദിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു.
ഫ്ലാറ്റിലെത്തി കുളിയും കാപ്പികുടിയും കഴിഞ്ഞു  … അവൾ എന്റെടുത്ത് വന്നിരുന്നു. കഴിഞ്ഞ സംഭവങ്ങളൊക്കെ പറയാൻ തുടങ്ങി.
                “അന്ന് രാവിലെ ബാഗും പെട്ടിയുമൊക്കെയെടുത്തു അവൾ പോയത്  അയാളോടൊപ്പമാണ്. തലേദിവസം ടൂർ പോയപ്പോൾ പറഞ്ഞുറപ്പിച്ചപ്രകാരം .. ഹോസ്പിറ്റലിൽ നിന്നു 6 മാസത്തേക്ക് ലീവ് എടുത്തു . അയാളുടെ ടൗണിലുള്ള വില്ലയിലേക്കായിരുന്നു പോയത്  . അയാളുടെ സ്നേഹവും , സഞ്ചരിക്കാൻ ബെൻസ് കാറും.. ആഡംബര വില്ലയുമൊക്കെ ആയപ്പോൾ അവൾ ഭർത്താവിനെയും  ,അമ്മയെയും , അനിയത്തിമാരെയുമൊക്കെ മറന്നു. ഇടക്കിടക്കുള്ള ഔട്ടിങ്ങും ഒരു വിദേശ യാത്രയും  ജീവിതം അടിപൊളിയായിരുന്നു.  അതിനിടയിൽ… അവൾക്കുകല്യാണത്തിനു കിട്ടിയതും ,അനിയത്തിമർക്കായി കരുത്തിവെച്ചിരുന്നതുമായ സ്വർണാഭരണങ്ങൾ മുഴുവൻ ലോക്കറിൽ നിന്നും അയാളെടുപ്പിച്ചു, വീട് വെക്കാൻ വേണ്ടി ഭർത്താവ് അവളുടെ പേരിൽ വാങ്ങിച്ച ഭൂമിയും ഒക്കെ അയാൾ പല ആവശ്യങ്ങൾ പറഞ്ഞു വിൽപ്പിച്ചു… പിന്നീട് അവളുടെ വീതം വീട്ടിൽപോയി വാങ്ങികൊണ്ടുവരാൻ നിർബന്ധിച്ചു  ,അമ്മയെയും  അനിയത്തിമാരെയുമൊർത്ത
പ്പോൾ അതിനു സമ്മതിക്കാൻ തോന്നിയില്ല . വഴങ്ങില്ലെന്ന് മനസിലായപ്പോൾ  പിന്നെ എന്നും വഴക്കും   അടിയുമൊക്കെയായി. ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷ ഞാൻ തന്നെ അനുഭവിക്കണമല്ലോ. എല്ലാം സഹിച്ചു .അതിനിടയിൽ ഭർത്താവിന്റെ പെങ്ങളും ഭർത്താവും ഞങ്ങളെ ടൗണിൽവെച്ച് കണ്ടു. അവർവഴി കാര്യങ്ങളൊക്കെ അറിഞ്ഞ ഭർത്താവ് വിവാഹമോചനത്തിന് കേസ് കൊടുത്തു.  കഴിഞ്ഞ മാസം കേസ് വിധിയായി.
രണ്ടു ദിവസം മുൻപ് അയാൾ എന്നോട് പറഞ്ഞു അയാളുടെ ഭാര്യ ഗൾഫിൽ നിന്നും വരുന്നുണ്ട്  . ഇവിടെ നിന്നും മാറിതരണമെന്ന്. അതും കൂടികെട്ടപ്പോൾ ഞാനാകെ തകർന്നുപോയി ചേച്ചി.  ആറുമാസം കൂടുമ്പോൾ ഭാര്യ ലീവിന് വരും  . അവര് പോയിക്കഴിഞ്ഞാൽ വീണ്ടും അയാൾ ഇതുപോലെ ചെയ്യും . അയൽക്കാരുമായോ ബന്ധുക്കളുമായോ അയാൾക്ക്‌ വലിയ ബന്ധമൊന്നുമില്ല. അതുകൊണ്ട് ഈ കാര്യമൊന്നും പുറത്തറിയുന്നുമില്ല ..പിന്നെ  ഇടക്കുവരുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ (കല്യാണം, വീട്ടിൽ കൂടൽ എന്നിവ ക്ഷണിക്കാൻ വരുന്നവർ) കൂടെയുള്ളത്  വീട്ടുജോലിക്കാരിയാണെന്നാണത്രേ പറയാറ്. വീട്ടുജോലിക്കാരെ  ഇടക്കിടക്ക് മാറാമല്ലോ.
ചേച്ചി അന്ന് രാമണിചേച്ചിയുടെ അടുത്തുപോയപ്പോൾ  എന്നോട് ഫോൺ ഓൺ ചെയ്യാൻ പറഞ്ഞിരുന്നല്ലോ , ചാർജ് അയതിനുശേഷംഫോൺ ഓണാക്കിയപ്പോൾ അയാൾ വിളിച്ചു  .ചേച്ചിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട്  ഇത് അമ്മയുടെ നമ്പറാണെന്ന് ഞാൻ പറഞ്ഞു . അപ്പോൾ അയാൾ എൻ്റെ  നമ്പർ കൊടുക്കാൻ പറഞ്ഞു  . അങ്ങനെയാണ് ഞാൻ എന്റെ നമ്പർ കൊടുത്തത്.  അന്ന് ചേച്ചി പറഞ്ഞതുപോലെ ചെയ്താൽ മതിയായിരുന്നു .  എങ്കിൽ എല്ലാരും എന്റെ കൂടെതന്നെ  ഉണ്ടാകുമായിരുന്നു.. പറഞ്ഞിട്ടെന്തുകാര്യം ചതിയിൽ പെട്ടുപോയില്ലേ  . ദൈവമേ എന്റെ അനുഭവം വേറെ ആർക്കും വരല്ലേ എന്നാണെന്റെ പ്രാർത്ഥന. ഇന്നു എന്റെ ലീവു തീരുകയാണ് നാളെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണം. ചേച്ചി ഇനിയെന്റെ ഭാഗത്തു നിന്ന് ഒരുതെറ്റും വരില്ല ഇതോടുകൂടി ഞാൻ നല്ലൊരു പാഠം പഠിച്ചു. 
“എനിക്ക് നാട്ടിലെ ഓഫീസിലേക്ക് ട്രാൻസ്ഫർ ആയെന്നും ..
നാളെ ഞാൻ നാട്ടിലേക്ക് പോകും മറ്റന്നാൾ അവിടെ ജോയിൻ ചെയ്യണമെന്നും ഞാൻ അവളോട് പറഞ്ഞു. ”
രാവിലെ മെർലിനോട് യാത്ര പറഞ്ഞു   ഇറങ്ങുമ്പോൾ വീട്ടിൽ കൂടലിന്   അമ്മയെയും അനിയത്തിമാരെയും കൊണ്ടുവരണമെന്ന് പറയാൻ മറന്നില്ല…..
ഇന്നാലെതന്നെ അവരെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. എന്തൊക്കെയായാലും പെറ്റമ്മയ്ക്കു മോളെ കളയാൻ പറ്റില്ലല്ലോ..
കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന മെർലിന്റെ മുഖമായിരുന്നു മടക്കയാത്രയിൽ  …..
ഒരു  ഫോൺ വിളിയുടെ മാസ്മരികതയിൽ  മനസ്സുനിറയെ കെട്ടിപ്പൊക്കിയ മധുര സ്വപ്നങ്ങൾ
ശീട്ടുകൊട്ടാരം പോലെ തകർന്ന ദുഃഖപുത്രീ…നാളത്തെ നിന്റെ ദിനങ്ങൾ വർണ്ണാഭമാകട്ടെ……

                              

Spread the love

Leave a Reply

Your email address will not be published. Required fields are marked *