കൊയിലാണ്ടി നഗരസഭ ഇന്ന് മുതൽ വീണ്ടും ഡി കാറ്റഗറിയിൽ തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു

കൊയിലാണ്ടി:ഇക്കഴിഞ്ഞ ഒരാഴ്ചയിലെ നഗരസഭയിലെ TPR നിരക്ക് 18.1 % ആയതിനാൽ ഇന്ന് മുതൽ ഒരാഴ്ച കൂടി നഗരസഭ D കാറ്റഗറിയിൽ തന്നെ തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.
കൊയിലാണ്ടി നഗരസഭ അറിയിപ്പ്

ഡി കാറ്റഗറി ആയതിനാൽ തന്നെ താഴെ ചേർത്ത പ്രവർത്തനങ്ങൾ ഒഴികെയുള്ള മറ്റ് പ്രവർത്തനങ്ങൾ ഇന്ന് (29/07/21) മുതൽ നിരോധിച്ചിരിക്കുന്ന വിവരവും അറിയിക്കുന്നു

*(1).* ഭക്ഷ്യ വസ്തുക്കളും മരുന്നും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ : 7am to 8pm

*(2)* ഹോട്ടലുകളും റെസ്റ്റോറന്റുകളും ( ഹോം ഡെലിവറി മാത്രം) : 7 am to 8 pm

*(3)* ബാങ്കുകൾ :– 25% ജീവനക്കാരെ വച്ച് കൊണ്ടും ഒരേ സമയം രണ്ടു ഇടപാടുകാരെ മാത്രം പ്രവേശിപ്പിച്ചും

*(4)* Micro Small and Medium Enterprises (MSME) രജിസ്ട്രേഷൻ ഉള്ള യൂണിറ്റുകൾ – 50% ജീവനക്കാരെ മാത്രം വച്ച്.

*(5)* നിർമ്മാണ പ്രവൃത്തികൾ :– മിനിമം ആളുകളെ വെച്ച് കൊണ്ട്

*(6)* താഴെ ചേർത്ത യൂണിറ്റുകൾ – 25% ജീവനക്കാരെ മാത്രം ഉപയോഗിച്ചുകൊണ്ട് :-

*(i)* ഫ്ലോർ മില്ലുകൾ
*(ii)* വളർത്തു മൃഗങ്ങൾ/പക്ഷികളുടെ തീറ്റ വില്പന കേന്ദ്രങ്ങൾ.
*(iii)* ഔഷധ നിർമാണം, സാനിറ്ററി ഉപകരണങ്ങൾ, ഓക്സിജൻ, ആശുപത്രി-ഫർമസി എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും നിർമാണ വിതരണ യൂണിറ്റുകൾ

*(iv)* കൃഷി ഉപകരണങ്ങൾ, വളങ്ങൾ എന്നിവയുടെ നിർമാണ യൂണിറ്റുകൾ.

*(v)* ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണ- വിതരണ യൂണിറ്റുകൾ

*(vi)* കയറ്റുമതി യൂണിറ്റുകൾ
*(vii)* പ്രതിരോധ/ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട നിർമാണ- വിതരണ യൂണിറ്റുകളും അവയുടെ പാക്കിങ്ങിനാവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകളും.

ബേക്കറികളോട് അനുബന്ധിച്ചു ചായ/കാപ്പി /കൂൾ ഡ്രിങ്ക്സ് എന്നിവ വിതരണം ചെയ്യുവാൻ പാടുള്ളതല്ല. കൂടാതെ നഗരസഭ പരിധിയിലെ പൊതു-സ്വകാര്യ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന വിവരവും അറിയിക്കുന്നു

മേൽ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും മാസ്ക് ശരിയായ രീതിയിൽ ഉപയോഗിച്ചും . സാമൂഹ്യ അകലം പാലിച്ചും . കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിനും . TP R കുറക്കുന്നതിനായി കൊവിഡ് പരിശോധന നടത്തുന്നതിനും നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *