അജു വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

അജു വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബ്ലാസ്റ്റേഴ്‌സ്. എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നന്ദകുമാര്‍ എ പിയും മിഥുന്‍ ടി ബാബുവും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.

സിനിമയുടെ പ്രമേയത്തെപ്പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
സലിം കുമാറും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ശരത് അപ്പാനിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മിഥുന്‍ ടി ബാബു ആണ് ചിചത്രം നിര്‍മിക്കുന്നത്. നന്ദകുമാര്‍ എ പി തന്നൈയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 4 മ്യൂസിക്‌സ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *