മൊബൈൽ ചായ വിൽപ്പനക്കാർ ജീവീതപ്രതിസന്ധിയിൽ.

ജില്ലയിലുടനീളമുള്ള മൊബൈൽ ചായ വിൽപ്പനക്കാരുടെ ജീവിതം കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് .വർഷങ്ങളായി കോഴിക്കോട് നഗരത്തിലും വടകര, ബാലുശ്ശേരി, പേരാമ്പ്ര കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങളിലും കാൽ നൂറ്റാണ്ടായി ചായ വിൽക്കുന്നവരും ജീവിത പ്രയാസത്തിലായവരിൽ ഉൾപ്പെടുന്നു. സർക്കാർ ഓഫീസുകൾ,സ്വകാര്യ വ്യാപാരസ്ഥാപനങ്ങൾ എന്നിവടങ്ങളിൽ കാലത്തും,വൈകീട്ടും ഇരുചക്രവാഹനത്തിൽ ചായ എത്തിച്ചു നൽകി ,കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്നത് എന്നാൽ കോവിഡ് രോഗത്തെ തുടർന്ന് ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതും, ജീവനക്കാരെ വെട്ടിക്കുറച്ചതും ചായ വിതരണം ചെയ്യുന്നതിന് തടസ്സങ്ങൾ സൃഷ്ടിച്ചതാണ് പ്രയാസത്തിന് കാരണമായത്.

തങ്ങളുടെ അവസ്ഥ കാണിച്ച് നിരവധി തവണ അധികാരികൾക്കു നിവേദനം നൽകിയങ്കിലും സാമ്പത്തികമായി യാതൊരു വിധ സഹായവും ലഭിച്ചില്ലന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. അസംഘടിതമായ തൊഴിൽ മേഖലയായതു കൊണ്ട് ക്ഷേമനിധി പോലുള്ള പദ്ധതികളിലും ഇവർ അംഗമല്ലത്തതിനാൽ
എവിടെ നിന്നും ഒരു സഹായവും കിട്ടാത്ത അവസ്ഥയാണ് “സാമ്പത്തിക ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചു ഈ രംഗത്ത് ഉള്ളവരെ രക്ഷിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *