വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍……

സ്വയംഭോഗം തനിയെ സെക്‌സ് സുഖം ലഭ്യമാക്കാനുള്ള വഴിയെന്ന രീതിയിലാണ് പൊതുവെ കാണപ്പെടുന്നത്. പുരുഷന്മാരും സ്ത്രീകളുമെല്ലാം സ്വയംഭോഗത്തില്‍ ഏര്‍പ്പെടാറുമുണ്ട്.

സ്വയംഭോഗത്തിന് അതിന്റേതായ ഗുണ, ദോഷവശങ്ങളുണ്ട്. നല്ല രീതിയില്‍ മിതയായെങ്കില്‍ ഗുണവും അല്ലെങ്കില്‍ ദോഷവും.

എന്നാല്‍ വിവാഹശേഷം പൊതുവെ ആരും സ്വയംഭോഗത്തിലേര്‍പ്പെടാറില്ലെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് തെറ്റാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിവാഹശേഷവും സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളുമുണ്ട്.

വിവാഹശേഷം സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്കു പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്വയംഭോഗം പല സ്ത്രീകള്‍ക്കും തന്റെ സെക്‌സിനെക്കുറിച്ചും ശരീരത്തെക്കുറിച്ചും ആത്മവിശ്വാസം നല്‍കുന്നു. പങ്കാളിയ്‌ക്കൊപ്പം സെക്‌സിനുള്ള ആത്മവിശ്വാസമെന്ന രീതിയില്‍ ഇതിനെ കാണുന്നവരുണ്ട്.

വിവാഹശേഷം ഭര്‍ത്താവുമായുള്ള സെക്‌സില്‍ സംതൃപ്തി ലഭിയ്ക്കാത്ത സ്ത്രീകള്‍ ഇതിനായി കണ്ടെത്തുന്ന ഒന്നാണ് സ്വയംഭോഗം.സെക്‌സില്‍ തന്റെ പങ്കാളിയോട് ഇഷ്ടങ്ങളും അഭിപ്രായങ്ങളുമെല്ലാം തുറന്നു പറയാന്‍ മടിയ്ക്കുന്ന സ്ത്രീകളുമുണ്ട്. ഇത്തരക്കാര്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന വഴിയാണിത്.

സ്വയംഭോഗത്തിന് അടിമയായി മാറിയ സ്ത്രീകളെങ്കില്‍ വിവാഹശേഷവും ഇതു ശീലമായി കൊണ്ടുനടക്കും. ഇതും ഒരു കാരണമാകാം.

സ്‌ട്രെസില്‍ നിന്നും മോചനം നേടാന്‍ ചില വിവാഹിതകളായ സ്ത്രീകള്‍ പരീക്ഷിയ്ക്കുന്ന മാര്‍ഗമാണ് സെക്‌സെന്ന് ഇതെക്കുറിച്ചുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

സാധാരണ സെക്‌സില്‍ ചിലപ്പോള്‍ സ്ത്രീയ്ക്ക് ഓര്‍ഗാസം ലഭിച്ചെന്നു വരില്ല. ഇതിനുള്ള വഴിയായി സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളും കുറവല്ല.സ്വന്തം ശരീരത്തെ താലോലിയ്ക്കാന്‍ ചില വിവാഹിതകളായ സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
സെക്‌സിനോട് ഭയമുള്ള, സെക്‌സ് വേദനയാകുന്ന അനുഭവമുള്ള ചില സ്ത്രീകള്‍ സെക്‌സ് സുഖം കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന ഒരു വഴി കൂടിയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *