സോളാര്‍: കേസെടുക്കുന്നതിനു മുന്‍പ് പുനരന്വേഷണം

 

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മന്‍ മഉഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരേ ഉടന്‍ കേസെടുക്കില്ല. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണമുണ്ടാവും. ഏതൊക്കെ കേസില്‍ അന്വേഷണം വേണമെന്ന് പ്രത്യേകം എടുത്തു പറയില്ല. സരിത നായരെ ലൈംഗിക പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ് എടുക്കുന്നത് വൈകും. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമാവും കേസെടുക്കുക. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ബലാത്സഗക്കുറ്റം അടക്കമുള്ള കേസുകളെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പെട്ടന്ന് കേസെടുത്തേക്കില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുകയുള്ളൂ. സരിതയുടെ ലൈംഗിക പീഡനപരാതി നിലനില്‍ക്കില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് മൊഴിയില്‍നിന്ന് വ്യക്തമാകുന്നതെന്നു സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *