ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജ സിരിഷ

ദില്ലി: ബഹിരാകാശ ലോകത്ത് പുതിയ ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് സിരിഷ ബന്ധല. ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയായ വനിതയാവാന്‍ ഒരുങ്ങുകയാണ് സിരിഷ. ജൂലായ് 11നാണ് ദൗത്യം ഒരുങ്ങുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സ്‌പേസ് കമ്ബനിയായ വിര്‍ജിന്‍ ഗലാട്ടിക്കിന്റെ സ്‌പേസ് മിഷനിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ബഹിരാകാശ ടൂറിസം എന്ന സാധ്യകളാണ് വിര്‍ജിന്‍ ഗലാട്ടിക്ക് പരീക്ഷിക്കുന്നത്.

അഞ്ച് പേരാണ് ഈ യാത്രയിലുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയ്ക്ക് മുമ്ബാണ് ഈ യാത്ര ഒരുങ്ങുന്നത്. ഒമ്ബത് ദിവസം മുമ്ബ് ഈ യാത്രയുണ്ടാവും. ഈ മികച്ച ക്രൂവിന്റെ ഭാഗമാകുന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന് സിരിഷ കുറിച്ചു.

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സിരിഷ ജനിച്ചത്. പിന്നീട് ടെക്‌സസിലെ ഹൂസ്റ്റണിലാണ് പഠിച്ചതും വളര്‍ന്നതും. സിരിഷയുടെ ട്വീറ്റും വൈറലായിട്ടുണ്ട്.

2015ലാണ് സിരിഷ വിര്‍ജിന്‍ ഗലാട്ടിക്കില്‍ ജോലി ആരംഭിക്കുന്നത്. കമ്ബനിയിലെ ഗവണ്‍മെന്റ് അഫയേഴ്‌സിന്റെ വൈസ് പ്രസിഡന്റാണ് അവര്‍ ഇപ്പോള്‍. പര്‍ഡ്യൂ സര്‍വകലാശാലയില്‍ എയര്‍നോട്ടിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സിരിഷ. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ബിരുദവും അവര്‍ക്കുണ്ട്. വിര്‍ജിന്‍ ഗലാട്ടിക്കില്‍ എത്തുന്നതിന് മുമ്ബ് ടെക്‌സസില്‍ എയറോസ്‌പേസ് എഞ്ചിനീയറായിരുന്നു സിരിഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *