റാഗിംഗിനിരയായി വിദ്യാർഥിനി മരിച്ച സംഭവം ;6 സഹപാഠികള്‍ ജയിലിലേക്ക്

IMG-20160723-WA0004വടകര റാഗിങ്ങിനെ തുടര്‍ന്ന് ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. അറസ്റ്റിലായ ആറു വിദ്യാർഥികളെ കോടതി യില്‍ ഹാജരാക്കി. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് അറസ്റ്റിലായത്. എംഎച്ച്ഇഎസ് കോളജിലെ വിദ്യാർഥികളായ അജ്നാസ് ,മുഹസിന്‍,അബ്രാന്‍ , സുമയ്യ, അര്‍ഷിത, സമീഹ എന്നിവരാണ്‌ അറസ്റ്റിലായത്. റാഗിങ്ങ്,ആത്മഹത്യ പ്രേരണം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. വെള്ളിയാഴ്ച സന്ധ്യയോടെയായിരുന്നു ഹസ്നാസിനെ വീടിന്റെ കുളിമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സീനിയർ വിദ്യാർഥികളോടു പേരുചോദിച്ചതിന്റെ പേരിൽ ചില സീനിയർ വിദ്യാർഥികൾ ഹസ്നാസിനെ റാഗ് ചെയ്തെന്നാണ് സഹപാഠികളുടെയും ബന്ധുക്കളുടെയും പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *