എനിക്ക് അമ്പതു ദിവസം തരൂ,തെറ്റിപ്പോയെങ്കിൽ ജീവനോടെ കത്തിക്കാം – കരഞ്ഞ് കൊണ്ട് മോദി ചോദിച്ച സമയം തീരാൻ അഞ്ച് ദിവസം മാത്രം ബാക്കി,എല്ലാം ശരിയാകുമോ…?

അപ്രതീക്ഷിതമായായിരുന്നു കറൻസി നിരോധനം പ്രഖ്യാപിച്ചത്.കളളപ്പണ വേട്ടക്കും കളളനോട്ട് തടയാനുമായിരുന്നു ഇതെന്നാണ് പ്രധാന മന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

തുടർന്ന് ജനത്തിന് ദുരിതത്തിന്‍റെ നാളുകളായിരുന്നു.ക്യൂ നിന്ന് മരിച്ചവരും പണമില്ലാതെ ചികിത്സ ലഭ്യമാകാതെ മരിച്ചവരും നിരവധി.വിവാഹങ്ങളും ശസ്ത്രക്രിയകളും മുടങ്ങിയ സംഭവങ്ങൾ നിരവധി.അങ്ങിനെ കേന്ദ്ര സർക്കാരിനെതിരെ ജനരോഷം കടുത്തപ്പോ‍ഴാണ് ഗോവയിൽ പ്രധാന മന്ത്രി വികാരാധീനനായി പ്രസംഗിച്ചത്.

‘എനിക്ക് അമ്പതു ദിവസം തരൂ, തെറ്റിപ്പോയെങ്കില്‍ എന്നെ ജീവനോടെ കത്തിക്കാം’ – ഇതായിരുന്നു പ്രധാനമന്ത്രി ഗോവയിൽ കരഞ്ഞ് പറഞ്ഞത്.സ്ഥിതി ഇപ്പോ‍ഴും വ്യത്യസ്തമല്ല.ആവശ്യത്തിന് നോട്ടുകൾ ഇനിയും വിപണിയിലില്ല.രാജ്യത്ത് സർവ മേഖലയിലും മാന്ദ്യം നിലനിൽക്കുകയാണ്.അഞ്ചു ദിവസം കൊണ്ട് അത്ഭുതം സംഭവിക്കുമെന്ന് ആരും കരുതുന്നില്ല.പ്രധാന മന്ത്രി ഇനിയെന്ത് പറയും…?

Spread the love

Leave a Reply

Your email address will not be published. Required fields are marked *