നടി പ്രഗതിയുടെ പുതിയ ഹിപ്‌ഹോപ്പ്, പ്രായം തോല്‍ക്കുന്ന മെയ് വഴക്കമെന്ന് ആരാധകര്‍

തമിഴ്‌തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ താരമാണ് പ്രഗതി. കീര്‍ത്തനം, മഴമേഘപ്രാവുകള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും പ്രഗതി സാന്നിധ്യം അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് നൃത്ത വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രഗതി. മകനോടൊപ്പം വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിങ്ങിനാണ് പ്രഗതി തകര്‍പ്പന്‍ നൃത്തച്ചുവടു വെച്ചത്.

നാല്‍പ്പത്തിനാലുകാരിയായ നടി ഇപ്പോള്‍ മറ്റൊരു പരീക്ഷണവുമായെത്തിയിരിക്കുകയാണ്. ഹിപ്‌ഹോപ് ശ്രമവുമായാണ് പ്രഗതി എത്തിയത്. അത്ര മോശം ശ്രമമല്ലാത്തതിനാലാണ് താന്‍ വീഡിയോ പങ്കുവെക്കുന്നതെന്നും പ്രഗതി പറയുന്നു. ഒട്ടും മോശമല്ലെന്നും ഇനിയും പരിശ്രമിക്കൂവെന്നും ആരാധകര്‍ പറയുന്നു. പ്രായത്തെ തോല്പിക്കുന്ന മെയ്വഴക്കത്തോടെയാണ് നടി നൃത്തം വെയ്ക്കുന്നത്.

View this post on Instagram

Not a bad try 😈

A post shared by Pragathi Mahavadi (@pragstrong) on

You may also like ....

Leave a Reply

Your email address will not be published. Required fields are marked *