OnePlus 8T; 2020 ലെ ബെസ്റ്റ് ഫ്ലാഗ്‍ഷിപ്പ് ഫോണ്‍

ലോകത്തെ ഏറ്റവും മികച്ച സ്‍മാര്‍ട്ട്‍ഫോണ്‍ കമ്പനികളില്‍ ഒന്നായി OnePlus വളര്‍ന്നതിന്‍റെ തെളിവാണ് OnePlus 8T. ഫ്ലാഗ്‍ഷിപ്പ് ഫോണുകളില്‍ മിക്കവാറും കാണുന്ന ആകര്‍ഷകമായ സവിശേഷതകളെല്ലാം മിതമായ വിലയില്‍ ലഭ്യമാക്കുക എന്നതാണ് OnePlus ന്‍റെ പ്രതിബദ്ധത, പുതിയതായി ഇറക്കിയിരിക്കുന്ന OnePlus 8T ന്‍റെ കാര്യത്തിലും അതുതന്നെയാണ് യാഥാര്‍ത്ഥ്യം.

അതിന്‍റെ ഏറ്റവും മികച്ച സവിശേഷതകളില്‍ ഏറ്റവും നൂതനമായ Snapdragon 865 ചിപ്പ് 120Hz ഫ്ലുവിഡ് AMOLED ഉം, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ല്‍ മങ്ങിയ വെളിച്ചത്തില്‍ പോലും മികച്ച പെര്‍ഫോമന്‍സും സുഗമമായ പ്രവര്‍ത്തനവും കാഴ്ച്ചവെക്കുന്ന ക്വാഡ്-ക്യാമറയും ഉള്‍പ്പെടുന്നു. ഈ ഉത്സവ സീസണില്‍ ഈ ഫ്ലാഗ്‍ഷിപ്പ് ഫോണ്‍ എന്തുകൊണ്ടാണ് മികച്ച ഗിഫ്റ്റ് ആയിരിക്കുന്നതെന്ന് നോക്കാം. 120Hz ഫ്ലുവിഡ് ഡിസ്‍പ്ലേ

OnePlus 8T ന്‍റെ ഡിസ്‍പ്ലേ നേരില്‍ കണ്ട് വിശ്വാസം വരുത്താം. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്സ് 5 സഹിതമുള്ള 6.55′ ഫ്ലുവിഡ് AMOLED ഡിസ്‍പ്ലേ മികച്ച വ്യക്തത പ്രദാനം ചെയ്യുന്നതാണ്. അതുമാത്രമല്ല, 120Hz ഫ്ലുവിഡ് ഡിസ്‍പ്ലേയാകട്ടെ സ്‍മാര്‍ട്ട്‍ഫോണില്‍ സ്‍ക്രോളിംഗ് ഒന്നുകൂടി ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു. 1100 നിറ്റ്സ്വരെ ബ്രൈറ്റ്‍നെസ് ഉള്ളതിനാല്‍, വെളിയിലെ തെളിച്ചം എന്തുതന്നെ ആയിരുന്നാലും OnePlus 8T നിങ്ങള്‍ക്ക് ഉറപ്പായും പ്രവര്‍ത്തിപ്പിക്കാനാകും. OnePlus 8T ന്‍റെ ഡിസ്‍പ്ലേ ഡിസൈന്‍ ചെയ്തിരിക്കുന്നത് നിങ്ങളുടെ ഇഷ്‍ട ഷോകള്‍ കാണുന്നതും ഗെയിമുകള്‍ കളിക്കുന്നതുമൊക്കെ തികച്ചും ആസ്വാദ്യമാക്കുന്ന രീതിയിലാണ്. ചൂടാകുകയോ, വലിച്ചില്‍ പോലുള്ള തകരാറുകളോ ഉണ്ടാകുകയുമില്ല.

65W ഫാസ്റ്റ് ചാര്‍ജ്ജിംഗ്

OnePlus 8T ലെ ഏറ്റവും ശ്രദ്ധേയമായ അപ്‍ഗ്രേഡ് 65W Warp ചാര്‍ജ്ജ് ഉള്‍പ്പെടുത്തിയതാണെന്ന് പറയാം, അതുതന്നെയാണ് OnePlus ല്‍ നിന്നുള്ള ഒരു ട്രേഡ്‍മാര്‍ക്കായി കണക്കാക്കാവുന്ന സവിശേഷത. ദിവസം മുഴുവനും ചാര്‍ജ്ജ് നീണ്ടുനില്‍ക്കാന്‍ പര്യാപ്തമാണ് 4500 mAhബാറ്ററി, അഥവാ അത് തികയാതെ വന്നാലും OnePlus 8T വെറും 45 മിനിട്ടിനുള്ളില്‍ ഫുള്‍ ചാര്‍ജ്ജാകുകയും ചെയ്യും. ദിവസം മുഴുവനും നീണ്ടു നില്‍ക്കുന്ന ബാറ്ററി പവര്‍ കേവലം 15 മിനിട്ടുകൊണ്ട് ചാര്‍ജ്ജ് ചെയ്യാവുന്നതുമാണ്. അതായത്, OnePlus 8T ല്‍ നിങ്ങള്‍ക്ക് ചാര്‍ജ്ജിംഗ് എന്നത് ഒരു പ്രശ്നമേ ആയിരിക്കില്ല.

മികച്ച ക്യാമറകള്‍

OnePlus 8T ലെ ക്വാഡ്- ക്യാമറ സെറ്റപ്പ് ഇതിന് മുമ്ബിറങ്ങിയ OnePlus 8 അപ്‍ഗ്രേഡ് ചെയ്തിട്ടുള്ളതാണ്. അതിന്‍റെ മികച്ച AI ഒപ്‍റ്റിമൈസേഷനും മെച്ചപ്പെട്ട നൈറ്റ്‍സ്‍കേപ്പ് സഹിതമുള്ള നൈറ്റ്‍മോഡും വെളിയിലുള്ള വെളിച്ചവും തെളിച്ചവും എത്ര മോശമായിരുന്നാലും മികവുറ്റ ക്ലിക്കുകള്‍ ഉറപ്പ് വരുത്തും.

123-ഡിഗ്രി ഫീല്‍ഡിന്‍റെ വ്യൂ ലഭിക്കുന്ന OnePlus 8T ലെ അള്‍ട്രാ-വൈഡ് ക്യാമറ മുമ്ബത്തേക്കാള്‍ കൂടുതല്‍ സൂക്ഷ്‍മമായ വിശദാംശങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. അതിലെ 5MP മാക്രോ ക്യാമറ അതിന് മുമ്ബുണ്ടായിരുന്ന പതിപ്പിനേക്കാള്‍ ഉയര്‍ന്ന റസല്യൂഷനാണ് നല്‍കുന്നത്. ഇതിലെ ക്യാമറകള്‍ ഫ്ലാഗ്‍ഷിപ്പ് നിലവാരത്തിലുള്ള ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ സഹായിക്കുന്നു. വീഡിയോ ഫോക്കസ് ട്രാക്കിംഗ്, വീഡിയോ പോര്‍ട്രെയിറ്റ്, വീഡിയോ നൈറ്റ്‍സ്‍കേപ്പ് മുതലായ ഫീച്ചറുകള്‍ ഉള്ളതിനാല്‍ വീഡിയോയുടെ കാര്യത്തിലാണ് കൂടുതല്‍ മികവ്.

Bokehപോലുള്ള പോര്‍ട്രെയിറ്റ് ഇഫെക്‌ട് ചേര്‍ത്തതും, ഷൂട്ട് ചെയ്യുമ്ബോള്‍ അഥവാ സ്റ്റെഡി വീഡിയോകള്‍ ഷൂട്ട് ചെയ്യുമ്ബോള്‍ ഫ്രെയിമിലെ ദൃശ്യങ്ങള്‍ ട്രാക്ക് ചെയ്യുന്നതുമൊക്കെ OnePlus 8T ല്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യുന്നത് ആനന്ദകരമാക്കുന്നു. അത് നല്‍കുന്ന നിലവാരം മറ്റ് സ്‍മാര്‍ട്ട്‍ഫോണുകള്‍ക്ക് പിന്തുടരാവുന്നതുമാണ്. കല്‍ക്കി കോഷ്‍ലിന്‍ വീഡിയോ സ്റ്റോപ്പ് അറ്റ് നത്തിംഗ് മുഴുവനും ഷൂട്ട് ചെയ്തത് OnePlus 8T ഉപയോഗിച്ചാണെന്നതില്‍ അത്ഭുതമില്ല.

ഏറ്റവും പുതിയആന്‍ഡ്രോയിഡ് 11

OnePlus എപ്പോഴും പ്രശംസിക്കപ്പെടുന്നത് അതിന്‍റെ ക്ലീന്‍ UI യും ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി നോക്കുമ്ബോള്‍ OxygenOS11 ല്‍ അന്തരം വരാത്തതും കൊണ്ടാണ്. ശരിയാണ്, ആന്‍ഡ്രോയിഡ് 11 സഹിതം വരുന്ന ആദ്യത്തെ നോണ്‍-ഗൂഗിള്‍സ്‍മാര്‍ട്ട്‍ഫോണുകളില്‍ ഒന്നാണ് OnePlus 8T. മറ്റ് ചില ഫ്ലാഗ്‍ഷിപ്പ് സ്‍മാര്‍ട്ട്‍ഫോണുകള്‍ ഈ അപ്‍ഗ്രേഡിനായി ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ് ചെയ്യുന്നത്. OxygenOS 11 ലും നിങ്ങളുടെ ഡിജിറ്റല്‍ ഡിറ്റോക്സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സഹായിക്കാന്‍ മെച്ചപ്പെട്ട സെന്‍ മോഡ്, എപ്പോഴും ഓണ്‍ ആയിരിക്കുന്ന ഡിസ്‍പ്ലേ, പുതിയ ക്ലോക്ക് ഓപ്ഷനുകള്‍, പുതിയ OnePlus സാന്‍സ്ഫോണ്ട് എന്നിവയും അതില്‍ കൂടുതലും അടങ്ങിയ മികച്ച ഫീച്ചറുകള്‍ സജ്ജമാണ്! മൊത്തത്തില്‍ പറഞ്ഞാല്‍, സ്‍മൂത്ത് OxygenOS11 ഉള്ളതിനാല്‍, അപ്‍ഗ്രേഡുകളും പെര്‍ഫോമന്‍സും കൊണ്ട് തികവാര്‍ന്ന സ്‍മാര്‍ട്ട്‍ഫോണ്‍ ആണ് OnePlus 8T.

ഓഫറുകള്‍

ലൂനാര്‍ സില്‍വര്‍, അക്വാമെറീന്‍ ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലാണ് OnePlus 8T ലഭിക്കുന്നത്. രണ്ട് വേരിയന്‍റുകള്‍ ഉണ്ട് – 8GB RAM ഉം 128GB സ്റ്റോറേജും ഉള്ളതിന് 42,999 രൂപയും, 12GB RAM ഉം 256GB യും ഉള്ളതിന് 45,999 രൂപയുമാണ് വില. പലയിടങ്ങളിലായി അനവധി ഓഫറുകള്‍ നിലവിലുള്ളതിനാല്‍ OnePlus 8T തിരഞ്ഞെടുക്കാന്‍ ഇതാണ് ഉചിതമായ സമയം.

ഇപ്പോള്‍ സിറ്റിബാങ്ക്, കോട്ടക് ബാങ്ക്, ICICI ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍ കൊണ്ട് വാങ്ങുന്നവര്‍ക്ക് 10% ഇന്‍സ്റ്റന്‍റ് ഡിസ്ക്കൌണ്ടും, ആറ് മാസം വരെ പലിശരഹിത EMI യും ഓഫര്‍ നല്‍കുന്നുണ്ട്. മാത്രമല്ല, നിങ്ങളുടെ ഇപ്പോഴത്തെ സ്‍മാര്‍ട്ട്‍ഫോണ്‍ മാറി വാങ്ങുകയാണെങ്കില്‍ 14,500 രൂപ വരെ എക്സ്‍ചേഞ്ച് ഡിസ്ക്കൌണ്ടും ലഭിക്കുന്നതാണ്.

അതിലും മികച്ച ഓഫറുകളാണ് നല്‍കുന്നത്.മിക്ക പ്രമുഖ ബാങ്കുകളുടെ കാര്‍ഡുകളില്‍ മൂന്ന് മാസത്തെ പലിശരഹിത EMI യും, HDFC Bank കാര്‍ഡുകളിലുംEasyEMI യിലും 2000 രൂപയുടെ ഇളവും ലഭിക്കുന്നതാണ്. കൂടാതെ, OnePlus Buds നിങ്ങള്‍ക്ക് സാധാരണ വിലയായ 4990 രൂപക്ക് പകരം 10% ഇളവോടെ 4491 രൂപക്ക് വാങ്ങാവുന്നതാണ്.

സൂപ്പര്‍ ഡിസ്‍പ്ലേ ഉള്ളതിനാല്‍ OnePlus 8T ന് മികച്ച രൂപഭംഗിയാണ്, ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ ക്യാമറകള്‍ വളരെ രസകരമാണ്, സൂപ്പര്‍-ഫാസ്റ്റ് 65W ചാര്‍ജ്ജിംഗ് ഉള്ളതിനാല്‍ ബാറ്ററി ലൈഫ് സുദൃഢവുമാണ്. ഈ ഉത്സവ സീസണില്‍, പ്രത്യേകിച്ച്‌ ഇപ്പോള്‍ നിലവിലുള്ള ഉത്സവകാല ഓഫറുകളും ഉള്ളതിനാല്‍ OnePlus 8T അല്ലാതെ നിങ്ങള്‍ക്ക് മറ്റൊന്നും ആവശ്യമില്ലെന്നതാണ് വാസ്തവം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *