മെഡിക്കൽ പ്രവേശന പരീക്ഷ :പന്ത്രണ്ടാം റാങ്ക് കൊയിലാണ്ടിയിലെ ആയിഷക്ക്

അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പന്ത്രണ്ടാം റാങ്ക് നേടി എസ്.ആയിഷ .കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി അബ്‌ദുൾ റസാഖിന്റെയും വി.പി ഷമീമയുടെയും മകളാണ് .കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത് . കോഴിക്കോട് റെയിസ് എൻട്രൻസ് കോച്ചിംങ് സെന്ററിൽ പരിശീലനം നടത്തിയ ആയിഷക്ക് ആദ്യ ശ്രമത്തിൽ പതിനയ്യായിരത്തിന് മുകളിലായിരുന്നു റാങ്ക്.വാശിയോടെ പഠിച്ച് പന്ത്രണ്ടാം റാങ്ക് നേടിയിരിക്കുകയാണ് .മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നതായി ആയിഷ പറഞ്ഞു .ഡൽഹി എയിമ്സിൽ മെഡിക്കൽ പഠനം പൂർത്തിയാക്കാനാണ് താല്പര്യമെന്ന് ബന്ധുക്കൾ അറിയിച്ചു .അഷ്‌ഫാഖ്‌ ,ആലിയ എന്നിവർ സഹോദരങ്ങളാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *