പ്രക്ഷോഭണ വിളംബര കൂട്ടായ്മ സംഘടിപ്പിച്ചു

കേരളത്തിലെ സ്വകാര്യ ചിട്ടി വ്യവസായ മേഖലയോട് കേരള സർക്കാർ പുലർത്തുന്ന ചിറ്റമ്മ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള ചിട്ടി ഫോർമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രക്ഷോഭണ വിളംബര കൂട്ടായ്മ നടത്തി. 1975 ൽ കേരള സർക്കാർ കൊണ്ടു വന്ന കേരള ചിട്ടി നിയമത്തിലെ രാക്ഷസീയ വ്യവസ്ഥകളാണ് നിലനിൽപ്പിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനങ്ങളെ പാലായനം ചെയ്യിച്ചത്. അതിനൊരു മോചനം തേടി സുദീർഘമായ നിയമ പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര ചിട്ടി നിയമം കേരളത്തിൽ പ്രാബല്യത്തിൽ വന്നത്. നഗര കേന്ദ്രത്തിൽ നടന്ന വിളംബര കൂട്ടായ്മ ആൾ കേരള ചിട്ടി ഫോർമൻസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡേവീസ് കണ്ണനായ്ക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി ടി ജോർജ്ജ് അദ്ധ്യക്ഷനായി. ഭാരവാഹികളായ എം.ജെ ജോജി, സി എൽ ഇഗ്നേഷ്യസ് , കെ.വി ശിവകുമാർ, അനിൽ കുമാർ, സി കെ അപ്പുമോൻ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *