കോഴിക്കോട്ടെ ചുംബന സമരം ഡിസംബര്‍ ഏഴിന് പുതിയ സ്റ്റാന്‍ഡില്‍

kiss of loveകോഴിക്കോട്: കേരളത്തെ മാത്രമല്ല ഇന്ത്യയെ ഒന്നാകെ ഇളക്കി മറിച്ച ചുംബന സമരത്തിന്റെ രണ്ടാം ഘട്ടം മലബാറിലെ ചുംബന സമരം കോഴിക്കോടു വച്ച് ഡിസംബര്‍ ഏഴിന് പുതിയ സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കും.

ഫെയ്‌സ്ബുക്കിലൂടെ ‘കിസ് ഇന്‍ ദ സ്ട്രീറ്റ്’ എന്ന പേജാണ് ഇക്കാര്യം അറിയിച്ചത്.

നവംബര്‍ 2ന് കൊച്ചിയില്‍ വച്ചായിരുന്നു ആദ്യത്തെ ചുംബന സമരം നടന്നത്. ഏറെ വിവാദങ്ങള്‍ക്കു ശേഷം വലിയ തോതിലുള്ള സംഘര്‍ഷത്തിലായിരുന്നു ചുംബന സമരം അവസാനിച്ചത്.

നിരവധി സമരക്കാര്‍ അറസ്റ്റിലായിരുന്നു. സമരം കാണാനെത്തിയവരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കോഴിക്കോടു വച്ചു നടക്കുന്ന ചുംബന സമരത്തിന് സാംസ്‌കാരിക കേരളത്തിന്റെ പിന്തുണയുമുണ്ട്.

കഴിഞ്ഞ ദിവസം ഇവര്‍ സംഘടിപ്പിച്ച സെമിനാര്‍ അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെ.അജിത, വേണു, ദിലീപ് രാജ്, രേഖാ രാജ്, ജെസ്മി, നളിനി ജമീല, രാഹുല്‍ പശുപാലന്‍, ജീവന്‍ ജോബ് തുടങ്ങി പല പ്രമുഖരും സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു.

അതേസമയം സമരത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ല എന്നാണ് പോലീസിന്റെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *