കർഷകക്ഷേമ ബോർഡ്;കർഷകർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി

കൊയിലാണ്ടി:കർഷകക്ഷേമ ബോർഡ് രൂപീകരിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊയിലാണ്ടിയിൽ കർഷകർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി.

കോവിസ് പ്രോട്ടോകോൾ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത് . നെല്ലിന് സംഭരണം ഉറപ്പു വരുത്താൻ സഹകരണ മേഖലയെ ഉപയോഗിച്ചതും , പച്ചക്കറിക്ക് താങ്ങുവില പ്രഖ്യാപിച്ചതും കർഷകർക്ക് സഹാകമായി.

കൊയിലാണ്ടി സൗത്ത് മേഖല സംഘടിപ്പിച്ച ഒത്തു ചേരൽ കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം സ.കെ.ഷിജു. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ. സുധാകരൻ അദ്ധ്യക്ഷനായി. ഒ. ടി.വിജയൻ , മജീദ് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *