ഹാഥരസ് ബലാത്സംഗ കേസ്; കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം നടന്നു

ഹാഥരസ് പെൺകുട്ടിക്ക് ഉണ്ടായ ദുരനുഭവത്തിൽ കേരള കർഷകസംഘം, സി ഐ ടി യു ,കെ എസ് കെ ടി യു സംയുക്തമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിപാടി കൊയിലാണ്ടിയിൽ സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തിയത്. പെൺകുട്ടിയുടെ കുടുബത്തിൻ്റെ സുരക്ഷ ഉറപ്പാക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടും. സമരം കർഷക സംഘം ജില്ലാ സെക്രട്ടറി പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.എസ് കെ ടി യു ജില്ലാ സെക്രട്ടറി പി.ബാബുരാജ് അദ്ധ്യക്ഷനായി കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു, സി.ഐ ടി യും ഏരിയാ സെക്രട്ടറി എം.എ ഷാജി, കെ.എസ് കെ ടി യു ഏരിയാ സെക്രട്ടറി എ.സി.ബാലകൃഷ്ണൻ, എ സോമശേഖരൻ, പി.കെ.ഭരതൻ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *