രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടി അണേലയിൽ

രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയത്തിന്റെ നവീകരിച്ച കെട്ടിടം കൊയിലാണ്ടി നഗരസഭയിലെ അണേലയിൽ കെ ദാസൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു.കണയങ്കോട് മുതൽ നെല്യാടിക്കടവ് വരെയുള്ള ഏഴര കിലോമീറ്റർ നീളത്തിൽ പുഴയുടെ ഇരു വശങ്ങളിലുമായുള്ള ഇടതിങ്ങിയ കണ്ടൽക്കാടുകൾ നാടിൻറെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നവയാണ്.നേരത്തെ നിർമ്മിച്ച കെട്ടിടം 2019-20 പദ്ധതിയിൽ 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ചാണ് പ്രവർത്തനം ആരംഭിക്കുന്നത്.ആനക്കണ്ടൽ,ചുള്ളിക്കണ്ടൽ,നക്ഷത്രക്കണ്ടൽ അടക്കം 18 ഓളം കണ്ടൽ ഇനങ്ങൾ ഇവിടെ ഉണ്ട്.ഇവയുടെ മുഴുവൻ ചിത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ഇവ ഓരോന്നിന്റെയും പ്രാദേശികവും ശാസ്ത്രീയവുമായ നാമങ്ങളും അവയുടെ വിശദീകരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ലോകത്തിലെ വിവിധ കണ്ടലുകളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും കണ്ടൽ ഉല്പാദനവും വരും ദിവസങ്ങളിൽ ഇവിടെ നടക്കും .ഒപ്പം ഹൌസ് ബോട്ടുകൾ അടക്കമുള്ള ടൂറിസം സാധ്യതയും ഏറുകയാണ്.ഉദ്‌ഘാടന ചടങ്ങിൽ അഡ്വക്കേറ്റ് കെ സത്യൻ അധ്യക്ഷനായിരുന്നു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സുന്ദരൻമാഷ് സ്വാഗതവും ജെ എച്ച് ഐ ഷീബ നന്ദിയും പറഞ്ഞു.മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ വി കെ പത്മിനി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിബു മാസ്റ്റർ,കൗൺസിലർമാരായ പി എം ബിജു,രാമദാസ്,ഹരിത കേരള മിഷൻ കോർഡിനേറ്റർ നിരഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *