വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി ഗ്രാന്റ് സർക്കസ് ഇന്ന് മുതൽ കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ലക്ഷങ്ങളെ സർക്കസിന്റെ അവിസ്മരണീയ കാഴ്ചകളാൽ അമ്പരിപ്പിക്കാനായി ഗ്രാന്റ് സർക്കസ് ഇന്ന് മുതൽ കൊയിലാണ്ടിയിൽ.ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിൽ ഇന്ന് വെകീട്ട് 7 മണിക്ക് ബഹു: എംഎൽ എ കെ.ദാസൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ മുഖ്യ അഥിതിയായിരിക്കും. 150 ൽ പരം അംഗങ്ങളുടെ കൂട്ടായ്മയിൽ റഷ്യൻ കലാകാരൻമാരിൽ നിന്നും പരിശീലനം ലഭിച്ച ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പുറമെ നേപ്പാൾ, ആഫ്രിക്ക എന്നിവടങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ നയന മനോഹരമായ അഭ്യാസപ്രകടനങ്ങളും പ്രദർശനത്തിന് വിസ്മയ കാഴ്ചകൾ ഒരുക്കുന്നു. ദിവസേന 3 പ്രദർശനങ്ങൾ 1 മണി, 4 മണി,7 മണി എന്നിങ്ങിനെയാണ്. ടിക്കറ്റ് നിരക്ക് 100 ക 150 ക 200 ക. ഉദ്ഘാടന ചടങ്ങിൽ വി.കെ.പത്മിനി, കെ.കെ.മുഹമ്മദ്, അഡ്വ.സുനിൽ മോഹൻ, യു.രാജീവൻ മാസ്റ്റർ, വി.പി.ഇബ്രാഹിം കുട്ടി, അഡ്വ.വി.സത്യൻ, ഇ.എസ്.രാജൻ, സി.സത്യചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *