ഡയക്ടര്‍ ബോര്‍ഡ് ശക്തിപ്പെടുത്തി എംക്യുര്‍ ഫാര്‍മ

കൊച്ചി: ഫാര്‍മ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് നേതൃത്വം ശക്തിപ്പെടുത്തി. വിവിധ രംഗങ്ങളില്‍ പരിചയവും അറിവുമുള്ള നാലു സ്വാതന്ത്ര്യ ഡയറക്ടര്‍മാരെയാണ് കമ്പനി കൂട്ടിചേര്‍ത്തിരിക്കുന്നത്.

ഡോ.ഷൈലേഷ് അയ്യങ്കാര്‍, ഡോ. വിജയ് ഗോഖലെ, ഹിതേഷ് ജെയിന്‍, ഡോ. വിദ്യ യേരവ്ദേക്കര്‍ എന്നിവരെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം എംക്യുര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി ബെര്‍ജിസ് ദേശായി സ്ഥാനമേറ്റിരുന്നു. 1997 മുതല്‍ കമ്പനി സ്വാതന്ത്യ ഡയറക്ടര്‍മാരില്‍ നിന്നാണ് ചെയര്‍മാനെ നിയമിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായി ശക്തിപ്പെടുത്തുകയാണ് എംക്യുറിന്റെ ലക്ഷ്യം. ലോകത്തെ 70 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. ഭാവിയിലേക്കുള്ള വളര്‍ച്ച ലക്ഷ്യമിട്ടാണ് നേതൃത്വത്തിലേക്ക് കൂടുതല്‍ വിദഗ്ധരെ കൂട്ടിചേര്‍ക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *