കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വിപുലീകരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഡോ. ആസാദ് മൂപ്പന്‍

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള റണ്‍വേ വിപുലീകരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഭ്യര്‍ഥിച്ചു.

ഭൂമി ലഭ്യതയാണ് ഈ വിപുലീകരണ ശ്രമങ്ങള്‍ക്ക് പ്രധാന തടസ്സമാകുന്നത്, ഭാവിയില്‍ ഇതുപോലുള്ള ദാരുണമായ ദുരന്തം ഒഴിവാക്കാന്‍ റണ്‍വേ പാതയ്ക്ക് ആവശ്യമായ ഭൂമി വിട്ടുനല്‍കാനുളള സന്നദ്ധത പ്രദേശവാസികള്‍ പ്രകടിപ്പിക്കണമെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ രക്ഷാധികാരി കൂടിയായ ഡോ. ആസാദ് മൂപ്പന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുളളതിനാലും, ഭൂമി ലഭ്യമാണെങ്കില്‍ റണ്‍വേ വിപുലീകരണവുമായി മുന്നോട്ട് പോകാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി സമ്മതിച്ചതിനാലും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇക്കാര്യം മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

9000 മീറ്റര്‍ ടേബിള്‍ടോപ്പ് റണ്‍വേയാണ് കാലിക്കറ്റ് വിമാനത്താവളത്തിലുള്ളത്, പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷിതമായ ലാന്‍ഡിംഗിന് ഇത് പര്യാപ്തമല്ല, പ്രത്യേകിച്ച് മലയോര മേഖലയായതിനാല്‍ രാത്രിയില്‍ ദൃശ്യപരത മോശമാണെന്നും ഡോ. ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *