മത്സ്യതൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴി ലോൺ നൽകാത്തതിൽ പ്രതിഷേധം

കൊയിലാണ്ടി: കേന്ദ്ര ഗവ: മത്സ്യതൊഴിലാളികൾക്കായി പ്രഖ്യാപിച്ച പാക്കേജിൽ കിസാൻ ക്രെഡിറ്റ് കാർഡ് വഴി കേന്ദ്ര പൊതുമേഖലാ ബാങ്ക് വഴി നൽകാമെന്നു് പറഞ്ഞ ലോണുകൾ നൽകാത്ത ബേങ്കുകൾക്കെതിരെ മത്സ്യതൊഴിലാളി യൂണിയൻ (CITU) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി.
മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത മത്സ്യതൊഴിലാളി ക്ഷേമ സംഘങ്ങൾ മുഖേനയും നേരിട്ടും ആയിരകണക്കിന് അപേക്ഷകൾ പല ജില്ലകളിലും ബാങ്ക് അധികാരികൾക്ക് നൽകിയിരുന്നു. ചില ബാങ്കുകൾ അപേക്ഷാഫാറം പോലും നൽകിയില്ല. ഗ്യാരണ്ടിയില്ലാതെ ലോൺ നൽകാൻ കഴിയില്ല എന്നും, ലോൺ ലഭിക്കാൻ കഴിയാത്ത വ്യവസ്ഥകൾ ബാങ്ക് അധികൃതരിലധികവും മുന്നോട്ടു വെക്കുകയാണുണ്ടായത്. കേന്ദ്ര ഗവ: നിർദ്ദേശം ഉണ്ടെങ്കിൽ എങ്ങിനെയാണ് ബാങ്ക് അധികൃതർ ലോണുകൾ നൽകാതെ തള്ളുന്നത്. അപേക്ഷ നൽകിയ മുഴുവൻ മത്സ്യതൊഴിലാളികൾക്കും ലോൺ അനുവദിക്കണമെന്ന് കൊയിലാണ്ടി സിൻഡിക്കേറ്റ് ബാങ്കിനു മുന്നിലുള്ള ഏരിയാ തല പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് CITU ഏരിയാ സെക്രട്ടറി MA ഷാജി ആവശ്യപ്പെട്ടു. A.P. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മത്സ്യതൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി C.M. സുനിലേശൻ സ്വാഗതവും സാദിഖ് മാളിയേക്കൽ നന്ദിയും രേഖപ്പെടുത്തി.ധർണക്ക് AP സുരേശൻ, ദിലീഷ്, ചിത്രൻ എന്നിവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *