“മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം “പരിപാടിയുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: നഗരസഭ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പരിപാടിയുടെ സര്‍വ്വെ തുടങ്ങി. ഈ വര്‍ഷം മാലിന്യസംസ്‌കരണത്തിന് 10ഓളം പദ്ധതികളാണ് നഗരസഭ ആവിഷ്‌കരിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ യൂസര്‍ ഫീ ഈടാക്കി
ജൈവ, അജൈവമാലിന്യങ്ങള്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വേര്‍തിരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണ് നഗരസഭ തുടക്കം കുറിക്കുന്നത്.

ഇതിന്റെ ഭാഗമായി കൊയിലാണ്ടി എം.ജി.കോളജ് വിദ്യാര്‍ഥികളുടെ സഹായത്താല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന സര്‍വ്വെ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തെ മാലിന്യ മുക്തവും ,ഹരിത വൽകൃതവും ആക്കി മാറ്റുന്നതിനും, 2017-18 വാർഷിക പദ്ധതിയിലും പതിമൂന്നാം പഞ്ചവത്സര കാലയവിലും 2030 ലേക്കുള്ള സ്വപ്ന പദ്ധതികളിലേക്കും നഗരജനസാമാന്യത്തെ അണിനിരത്തുകയാണ് മുഖ്യമായ വികസന പരിപ്രേക്ഷ്യം.വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം, ഉറവിട മാലിന്യ സംസ്ക്കരണം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, പുന ചക്രമണം എന്നിവയിലൂടെ മാലിന്യം ഇല്ലാതാക്കുക എന്നതാണ് വികസന തന്ത്രം.”എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം” എന്ന സന്ദേശം ജനമനസ്സുകളിൽ സ്വയം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തന പദ്ധതി ആവിഷ്ക്കരിച്ച് കൊണ്ട് വികസന ദൗത്യം പതിമൂന്നാം പദ്ധതിയിൽ പൂർത്തീകരിക്കുന്ന ലക്ഷ്യമായി മാറ്റുമെന്ന് ചെയർമാൻ പറഞ്ഞു.

വൈസ്‌ചെയര്‍മാന്‍ വി. കെ. പത്മിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. പ്രമോദ്, ജെ.എച്ച്.ഐ.മാരായ എം.കെ.സുബൈര്‍, ടി. കെ. അശോകന്‍, കെ. എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *