ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ

കൊയിലാണ്ടി: തീരദേശ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ പറഞ്ഞു. തീരദേശ വികസന ഫണ്ടിൽ നിന്നും മുന്നേ മുക്കാൽ കോടി രൂപ ചില വ ഴിച്ച് നിർമ്മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തി ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കുന്നതോടെ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കൾക്കും വിവര സാങ്കേതികവിദ്യയുടെ സദ്ഫലങ്ങൾ ലഭ്യമാക്കാൻ സാധിക്കും ,കെ.ദാസൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ കെ.രഘു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ വി. കെ. പത്മിനി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, പൊതുമരാമത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ
ദിവ്യാ ശെൽവരാജ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ.ഗിരീഷ് ചോലയിൽ. കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി ,എം.ബിന്ദു, എൻ. എം. സലീം, ടി.ജി. ദിവ്യ, സംസാരിച്ചു ഐ.ഐ.ടി. പ്രവേശനം നേടിയ ജെ.ആർ.മിഥുനുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *