മെഴ്‌സിഡസ് ബെൻസ് ആദ്യത്തെ ലഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്ട്രിക്ക് കാർ ഡോ .ബോബി ചെമ്മണൂരിന് നൽകി ഉദ്‌ഘാടനം ചെയ്തു

മെഴ്‌സിഡസ് ബെൻസ്ഏറെ സവിശേഷതകൾ ഉള്ള ആദ്യത്തെ ലഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്ട്രിക് കാർ ഡോ.ബോബി ചെമ്മണൂരിന് നൽകി ഉദ്‌ഘാടനം ചെയ്തു.എഞ്ചിൻ ഇല്ല എന്നുള്ളതാണ് EQC 400 എന്ന ഈ കാറിന്റെ പ്രത്യേകത.അതിനാൽ തന്നെ പെട്രോളോ ഡീസലോ ആവശ്യമില്ല അത് കൊണ്ട് ഓയിൽ ചെയിഞ്ചിന്റെയോ ഫ്യൂവൽ ഫിൽറ്റർ മാറ്റുന്നതിന്റെയോ ആവശ്യവുമില്ല. 5.1 സെക്കൻഡ് കൊണ്ട്100 കിലോമീറ്റര് വേഗതയിൽ എത്തും.തീരെ ശബ്ദം ഇല്ലാതെ ഓടുന്ന ഈ പ്രകൃതി സൗഹൃദ കാർ.
നമ്മുടെ അന്തരീക്ഷം മലിനമാക്കാത്ത ഇത്തരം ഒരു കാർ ആദ്യമായി തനിക്ക് നൽകിയതിൽ മെഴ്‌സിഡസ് ബെൻസിനോടും ബ്രിഡ്ജ് വേ മോട്ടോഴ്സിനോടും ഏറെ നന്ദിയുണ്ടെന്ന് ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.
ഇങ്ങിനെയൊരു കാർ സ്വന്തമാക്കണമെന്നു ആഗ്രഹം വന്നത് തന്നെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 812 കിലോമീറ്റർ ഓട്ടത്തിനിടയിൽ വണ്ടികളിൽ നിന്ന് വരുന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചു തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായപ്പോഴാണ് അന്ന് മുതൽ ഓക്സിജന്റെ പ്രാധാന്യത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുകയും പല കമ്പനികളുടെയും പൊല്യൂഷ ൻ ഫ്രീ കാറുകളെ കുറിച്ചൊക്കെ വായിക്കുകയും .അങ്ങനെ ഇത്തരം ഒരു കാർ സ്വന്തമാക്കണമെന്ന തീരുമാനിക്കുകയും ചെയ്തത് .

ഇങ്ങിനെ ഓക്സിജന്റെ പ്രാധാന്യം മനസ്സിലാക്കിയ ശേഷമാണ് തൻറെ വീട്ടിൽ ഓക്സിമീറ്റർ വച്ച് അളന്നതും പല സ്ഥലത്തും ഓക്സിജൻറെ അളവ് കുറവാണെന്നും മനസ്സിലായത്.ഇതാണ് നമ്മുടെ ആരോഗ്യപ്രശ്‌നങ്ങൾക്കും ഉന്മേഷ കുറവിനും ഒക്കെ കാരണമെന്നതിനാൽ തന്നെയാണ് ഒരു പ്രത്യേക ഓക്സിജൻ യൂണിറ്റ് വെച്ച് വീട്ടിലെ എല്ലാ മുറികളിലും ഓക്സിജൻ അൽപ്പം അധികം ലഭിക്കുന്ന രീതിയിൽ സജ്ജീകരിക്കാൻ കാര ണമായത്.ഇതിന്റെ ഫലമായി ഉന്മേഷം കൂടുകയും ഉറക്കം നല്ല രീതിയിൽ ലഭിക്കുകയും ചെയ്തു.
ഇതിനു ശേഷമാണ് ഗോവ,ഊട്ടി ,മൂന്നാർ എന്നിവിടങ്ങളിലായി പതിനായിരം ഏക്കറിൽ തുടങ്ങാൻ പോകുന്ന പുതിയ റിസോർട്ട് ആൻഡ് എന്റർടൈൻമെന്റ് പ്രൊജെക്ടുകൾക്ക് വേണ്ടി ഭൂമി വാങ്ങുന്നതിനു മുൻപ് തന്നെ മനുഷ്യന് ആവശ്യത്തിനുള്ള ഓക്സിജന്റെ അളവ് മുൻകൂട്ടി പരിശോധിച്ച് അതിനു അനുയോജ്യമായ വലിയ പ്രദേശങ്ങൾ തിരഞ്ഞെടുത്ത് അവിടെ നിർമ്മാണം ആരംഭിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്യുന്നതെന്ന്ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.
ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ താല്പര്യം ഉള്ളത് കൊണ്ടും ഓക്സിജന്റെ പ്രാധാന്യം ഏറെ അറിയുന്നത് കൊണ്ടുമാണ് പുതിയ നഗര പദ്ധതിക്ക് ഓക്സിജൻ സിറ്റി എന്നും 28 റിസോർട്ടുകൾ ഉള്ള പദ്ധതിക്ക് ബോബി ഓക്സിജൻ റിസോർട്സ് എന്നും പേരിട്ടത്.
ഏറെ വൈകാതെ തന്നെ എല്ലാവരും എക്കോ ഫ്രണ്ട്‌ലി കാറുകളിലേക്ക് മാറുകയും അത് വഴി അന്തരീക്ഷ മലിനീകരണം ഇല്ലാതെ കാലാവസ്ഥക്ക് മാറ്റം വരുകയും.ഇതിന്റെ ഭാഗമായി രോഗങ്ങൾ ഒരു പരിധി വരെ ഇല്ലാതാവുകയും ചെയ്യുമെന്നു ഉത്തമ വിശ്വാസമുണ്ടെന്നും ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *