റസ്റ്റൊറന്റിലെ അതേ ടേസ്റ്റില്‍ ബീഫ് ചില്ലി വീട്ടിലും തയാറാക്കാം

ചേരുവകള്‍

ബീഫ് – 1/2 കിലോ
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ -1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി -2 ടീസ്പൂണ്‍
ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍
കോണ്‍ഫ്ലവര്‍ – 2 ടേബിള്‍ സ്പൂണ്‍
ചെറു നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ടൊമാറ്റോ സോസ് – 3 ടേബിള്‍ സ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
ചില്ലി സോസ് – 1 ടീസ്പൂണ്‍
ചതച്ച മുളക് – 1 ടീസ്പൂണ്‍
സവാള – പകുതി
പച്ചമുളക് – 4-5 എണ്ണം
കറിവേപ്പില – കുറച്ച്‌

തയാറാക്കുന്ന വിധം

ബീഫ് വലിയ കഷണങ്ങളായി മുറിച്ച്‌ നന്നായി കഴുകി എടുക്കുക.വെള്ളം വാര്‍ന്നതിനു ശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വരെ വേവിക്കുക.
തണുത്തതിനു ശേഷം നീളത്തില്‍ കനം കുറച്ച്‌ മുറിച്ചെടുക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കാശ്മീരി മുളകു പൊടിയും ഗരം മസാല പൊടിയും കോണ്‍ഫ്ലവറും ചെറു നാരങ്ങാനീരും ആവശ്യമുണ്ടെങ്കില്‍ ഉപ്പും ചേര്‍ത്ത് മുറിച്ചെടുത്ത ബീഫില്‍ പുരട്ടി 1/2 മണിക്കൂര്‍ എങ്കിലും മാറ്റി വയ്ക്കുക.
അതിനുശേഷം എണ്ണയില്‍ ഡീപ്‌ഫ്രൈ ചെയ്തെടുക്കുക.
ടൊമാറ്റോ സോസ്, സോയ സോസ്, ചില്ലി സോസ്, ചതച്ച മുളക് ഇതെല്ലാം കൂടി യോജിപ്പിച്ച്‌ മാറ്റി വയ്ക്കുക.
ഒരു പാന്‍ സ്റ്റൗവില്‍ വച്ച്‌ ചൂടാകുമ്ബോള്‍ 2 ടേബിള്‍ സ്പൂണ്‍ ബീഫ് ഫ്രൈ ചെയ്ത എണ്ണ, ഒഴിച്ച്‌ സവാളയും പച്ചമുളകും കറിവേപ്പിലയും ഒരു മിനിറ്റ് വഴറ്റി, സോസ് മിശ്രിതം ചേര്‍ത്ത് 1/2 മിനിറ്റ് കൂടി വഴറ്റുക. ശേഷം ഫ്രൈ ചെയ്ത ബീഫും ഒരു ടേബിള്‍ സ്പൂണ്‍ ബീഫ് വേവിച്ചതിലെ വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ ഗ്യാസ് ഓഫ് ചെയ്യാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *