80 കിലോ സ്വര്‍ണം കാണാനില്ല, എംസി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി തട്ടിപ്പില്‍ നികുതി വെട്ടിപ്പിന് കൂടുതല്‍ ആരോപണം

മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എംസി കമീറുദ്ദീനുമായി ബന്ധപ്പെട്ട ജ്വല്ലറി തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കെ സ്ഥാപനത്തിന് എതിരെ നികുതി വെട്ടിപ്പ് ആരോപണവും ശക്തമാവുന്നു. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഇതിന് പുറമെ സ്‌റ്റോക്കിലും തിരുമറി നടന്നിട്ടുണ്ടെന്നും റിപ്പോള്‍ട്ടുകളുണ്ട്. സ്റ്റോക്കില്‍ കാണിച്ചിരുന്ന 80 കിലോ സ്വര്‍ണം പരിശോധന സമയത്ത് ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തല്‍.
2019 ജൂലൈ വരെയുള്ള സമയങ്ങളില്‍ നികുതി വെട്ടിച്ചെന്ന കണ്ടെത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച്‌ ജിഎസ്ടി വകുപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്. ഇതേ നോട്ടീസ് ഓഗസ്റ്റ് മാസത്തില്‍ പുതുക്കാനുള്ള നീക്കമാണ് ജിഎസ്ടി വകുപ്പ് നടത്തുന്നത്. കാസറഗോഡ് ചെറുവത്തുര്‍ ജ്വല്ലറികള്‍ കേന്ദ്രീകരിച്ചാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഇതിലാണ് സ്‌റ്റോക്കില്‍ ഉള്‍പ്പെടെ വ്യത്യാസം കണ്ടെത്തിയത്. കണക്കില്‍ കാണിച്ച സറ്റോക്ക് ജ്വല്ലറിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സ്‌റ്റോക്കിന് അനുസരിച്ചാണ് ജിഎസ്ടി ഉള്‍പ്പെടെ നികുതി നിശ്ചയിക്കുന്നത്.
സ്വര്‍ണം നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് ജ്വല്ലറി അധികൃതര്‍ കുറവ് സംബന്ധിച്ച്‌ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യം രേഖകളില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ എംസി കമറുദ്ദീനെതിരെ ഒരു വഞ്ചന കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 54 ആയി. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. എം സി കമറുദ്ദീന്‍ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഇടപെട്ടത് കൊണ്ടാണ് നിക്ഷേപത്തിന് തയ്യാറായതെന്നാണ് പരാതിക്കാര്‍ നല്‍കിയ മൊഴി. സ്ത്രീകള്‍ ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ച അഞ്ച് പേരില്‍ നിന്നാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *