26ന് എട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും

ഈ മാസം 26ന് ഐഎസ്ആര്‍ഒ എട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. അഞ്ചെണ്ണം വിദേശ ഉപഗ്രഹങ്ങള്‍.

ഭാരതത്തിന്റെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ സ്‌കാറ്റ് സാറ്റ് ഒന്ന് ആണ് അതിലൊന്ന്. പിഎസ്എല്‍വി റോക്കറ്റില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 9.12നാണ് വിക്ഷേപണം.

377 കിലോ ഭാരമുള്ള സ്‌കാറ്റ് സാറ്റ്, 720 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കും.

ക്യൂ ബാന്‍ഡ് സ്‌കാറ്റോ മീറ്റര്‍ അടക്കമുള്ള ആധുനിക ഉപകരണങ്ങള്‍ അടങ്ങിയ ഇതിന് അഞ്ചു വര്‍ഷമാണ് കാലാവധി.

അള്‍ജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും ഭാരതത്തിലെ രണ്ട് സര്‍വ്വകലാശാലകളുടെ ഉപഗ്രഹങ്ങളുമാണ് മറ്റുള്ളവ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *