2021ല്‍ ലോകത്ത് 15 കോടി പേര്‍ തീവ്രദാരിദ്രത്തിലേയ്ക്ക്:ലോകബാങ്ക്

കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷം ആകുമ്പോഴേക്കും ലോകത്തിലെ 150 മില്യൺ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്കെത്തുമെന്ന് ലോകബാങ്ക്.

കോവിഡ് മഹാമാരി 2021-ഓടെ ലോകത്ത് 15 കോടി പേരെ കടുത്ത ദാരിദ്ര്യത്തിലാക്കാൻ സാധ്യതയുണ്ടെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഈവർഷം അവസാനത്തോടെ തന്നെ കോവിഡ് പ്രതിസന്ധി 8.8 കോടിമുതൽ 11.5 കോടി വരെ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. 2021-ഓടെ ഈ കണക്ക് 15 കോടിയിലെത്തുമെന്നും ലോകബാങ്ക് പറയുന്നു. പ്രതിദിനം 1.5 ഡോളറിൽ താഴെ മാത്രം നിത്യവൃത്തിക്കായി ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയിലേക്കായിരിക്കും 150മില്യൺ ജനങ്ങൾ എത്തുക എന്നും റിപ്പോർട്ട് ചൂണ്ടിക്കട്ടുന്നു.

അതിനാൽ രാജ്യങ്ങൾ മൂലധനം, തൊഴിൽ, നൈപുണി എന്നിവ പുതിയ സംരംഭങ്ങളിലേക്കും മറ്റു മേഖലകളിലേക്കും ഉപയോഗിക്കാൻ തയ്യാറാകണമെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോള ദാരിദ്ര്യ സൂചിക 20 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും പരിതാപകരമായ സ്ഥിതിയിലേക്ക് ഉയരുന്നത്. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയും, കാലാവസ്ഥാ വ്യതിയാനങ്ങളും ദാരിദ്യ സൂചികയുടെ ആഘാതം വർദ്ധിപ്പിക്കും. ദാരിദ്ര്യ ലഘൂകരണ പ്രക്രിയകളെ ഇത് മന്ദഗതിയിലാക്കുന്നതായും ലോക ബാങ്ക് അറിയിച്ചു

‘2020ഓടെ ലോകത്തെ ദാരിദ്ര്യനിരക്ക് 8 ശതമാനത്തിൽ താഴെയാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കോവിഡും ആഗോളമാന്ദ്യവും ലോകത്തിന്റെ 1.4 ശതമാനം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ഉണ്ടായത് ‘ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപസ് പറഞ്ഞു

ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ രാജ്യങ്ങൾ തങ്ങളുടെ മൂലധനം, തൊഴിൽ, നൈപുണികത എന്നിവ പുതിയ സംരംഭങ്ങളിലും മറ്റ് മേഖലകളിലുമായി അർത്ഥവത്തായി ഉപയോഗിക്കാൻ തയ്യാറാകണമെന്നും ലോകബാങ്ക് നിർദേശിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *