2019 പൊതുതെരഞ്ഞെടുപ്പ്​: 40 സീറ്റുകള്‍ വേണമെന്ന്​ ബി.എസ്​.പി

ന്യൂഡല്‍ഹി: 2019 പൊതുതെരഞ്ഞടുപ്പില്‍ യു.പിയിലെ ആകെയുള്ള 80 സീറ്റുകളില്‍ 40 എണ്ണം വേണമെന്ന ആവശ്യവുമായി ബി.എസ്​.പി. യു.പിയിലെ വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം വിജയം കൊയ്​തതിന്​ പിന്നാലെയാണ്​ ആവശ്യവുമായി ബി.എസ്​.പി രംഗ​ത്തെത്തിയിരിക്കുന്നത്​. പാര്‍ട്ടിക്ക്​ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക്​ മല്‍സരിക്കുമെന്ന മായവതി നേരത്തെ വ്യക്​തമാക്കിയിരുന്നു.

അതേ സമയം, മായാവതിയുടെ ആവശ്യത്തോട്​ എസ്​.പി നേതാവ്​ അഖിലേഷ്​ യാദവ്​ അനുകൂല നിലപാട്​ എടുക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. എല്ലാവരെയും ബഹുമാനിക്കുന്ന പാരമ്ബര്യമാണ്​ എസ്​.പിക്കുള്ളതെന്ന അഖിലേഷി​​​​െന്‍റ പ്രസ്​താവന തെളിയിക്കുന്നത്​ ഇതാണ്​.

കെയ്​റാനയില്‍ ഉണ്ടാക്കിയ ഫോര്‍മുല മറ്റ്​ മണ്ഡലങ്ങളിലും തുടരണമെന്നാണ്​ കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും ആവശ്യപ്പെടുന്നത്​. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും ഇൗ ഫോര്‍മുല ആവര്‍ത്തിക്കുകയാണെങ്കില്‍ യു.പിയില്‍ ബി.ജെ.പിയുടെ ആധിപത്യ​ത്തെ തകര്‍ക്കാമെന്ന്​ കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും കണക്ക്​ കൂട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *