2016 -ല്‍ ജനീവ മോട്ടോര്‍ ഷോയിലാണ് ഔഡി Q2 ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഈ മാസം ആദ്യം കമ്ബനി ഫെയ്സ്ലിഫ്റ്റഡ് Q2 യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പുത്തന്‍ എസ് യു വിയായ ക്യു ടുവിനുള്ള ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഔഡി. രണ്ടു ലക്ഷം രൂപ അഡ്വാന്‍സ് ഈടാക്കിയാണ് ഔഡി ഇന്ത്യ ക്യു ടുവിനുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്.
ഇന്ത്യന്‍ ഡീലര്‍ഷിപ്പുകള്‍ക്കു പുറമെ കമ്ബനി വെബ്സൈറ്റ് വഴിയും പുതിയ ക്യു ടു ബുക്ക് ചെയ്യാന്‍ ഔഡി അവസരം ഒരുക്കിയിട്ടുണ്ട്. ക്യു ടിവിനൊപ്പം പീസ് ഓഫ് മൈന്‍ഡ് എന്നു പേരിട്ട അഞ്ചു വര്‍ഷ കാലാവധിയുള്ള സര്‍വീസ് പാക്കേജും ഔഡി വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടു വര്‍ഷത്ത സാധാരണ വാറന്റിക്കു പുറമെ മൂന്നു വര്‍ഷം നീളുന്ന ദീര്ഘിപ്പിച്ച വാറന്റിയും സാധാരണ നിലയില്‍ ആദ്യ രണ്ടു വര്‍ഷത്തിനു ശേഷം മൂന്നു വര്‍ഷത്തേക്കു കൂടി പ്രാബല്യമുള്ള റോഡ്സൈഡ് അസിസ്റ്റന്സുമാണു പാക്കേജിലുള്ളത്. ക്വാട്രൊ ഓള് വീല്‍ ഡ്രൈവ് സിസ്റ്റത്തോടെ എത്തുന്ന ക്യുടുവിനു കരുത്തേകുക രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാവും.