ഹൈന്ദവ, ആത്മീയ ആചാര്യന്മാര്‍ക്ക് സഹമന്ത്രി പദവി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: ഹൈന്ദവ, ആത്മീയ ആചാര്യന്മാര്‍ക്ക് സഹമന്ത്രി പദവി നല്‍കി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. കമ്പ്യൂട്ടര്‍ ബാബ, ഭയ്യൂജി മഹാരാജ്, നര്‍മദാനന്ദ്ജി, ഹരിഹരാനന്ദ്ജി, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ദ് എന്നിവര്‍ക്കാണ് സഹമന്ത്രി ക്ക് തതുല്യമായ പദവി നല്‍കിയത്. ഇവരെ ഈ പദവിയിലേക്ക് ഉയര്‍ത്തു മുതല്‍ ഒരു കമ്മിറ്റി രൂപീകരിച്ച് അതില്‍ അംഗങ്ങളാക്കി. വൃക്ഷ സംരക്ഷണം, ജല സംരക്ഷണം, നര്‍മ്മദയുടെ ശുചീകരണം തുടങ്ങിയവയില്‍ ജനങ്ങളെ ബോധവത്കരിക്കുകയാണ് ഈ സമിതിയുടെ ജോലി.

കമ്മിറ്റിയിലെ അംഗങ്ങള്‍ എന്ന നിലയിലാണ് ഇവര്‍ക്ക് സഹമന്ത്രി പദവി നല്‍കയതെന്ന് പൊതുഭരണ വകുപ്പ് വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. ആത്മീയ നേതാക്കളെ പ്രസാദിപ്പിച്ച് മതത്തിന്റെ പ്രീതി നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള തട്ടിപ്പ് മാത്രമാണിത്. നര്‍മ്മദയുടെ സംരക്ഷണം അവര്‍ അവഗണിക്കുന്നു. സംസ്ഥാനം ആറു കോടി വൃക്ഷത്തൈകള്‍ നട്ടുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ഈ സമിതി പരിശോധിക്കുകയാണ് ആദ്യം വേണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് പങ്കജ് ചൗധരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *