ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം 70 ഭീകരരെ ഒരു മാസത്തില്‍ കൊന്നൊടുക്കി പുല്‍വാമയിലെ ത്രാള്‍ നഗരത്തില്‍ ഒരു ഭീകരന്‍ പോലും അവശേഷിച്ചിട്ടില്ല

ശ്രീനഗര്‍: ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം രണ്ടു ഭീകരരെ കൂടി വധിച്ചതോടെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ചരിത്രം കുറിച്ച്‌ മുന്നേറുകയാണ് സൈന്യം. ജൂണില്‍ മാത്രം ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം 70 ഭീകരരെയാണ് സൈന്യം കൊന്നൊടുക്കിയത്. കൊടുംഭീകരനും ഹിസ്ബുള്‍ കമാന്‍ഡറുമായ റിയാസ് നാക്കൂ അടക്കം 83 ഭീകരരാണ് മെയ്, ജൂണ്‍ മാസങ്ങളില്‍ കൊല്ലപ്പെട്ടത്.സമീപകാല ചരിത്രത്തില്‍ ഇത്രയും വലിയ മറ്റൊരു നേട്ടമില്ല.

1989നു ശേഷം പുല്‍വാമയിലെ ത്രാള്‍ നഗരത്തില്‍ ഒരു തരി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പോലും ഇല്ലാതായി. ജൂണ്‍ 29ന് ദോദയില്‍ കൊല്ലപ്പെട്ട ഭീകരനായിരുന്നു ഹിസ്ബുളിന്റെ അവസാന പ്രവര്‍ത്തകന്‍. ഇയാള്‍ ഹിസ്ബുളിന്റെ കമാന്‍ഡറായിരുന്നു. ദോദ ജില്ലയെ സൈന്യം ഭീകരമുക്ത ജില്ലയായി പ്രഖ്യാപിച്ചു. സജീവമായ ഭീകരരെ കൊന്നൊടുക്കുകയെന്ന തന്ത്രമാണ് സൈന്യം സ്വീകരിക്കുന്നത്.പുല്‍വാമ പോലുള്ള ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും സൈന്യത്തിന്റെ സമയോചിത ഇടപെടല്‍ മൂലം പാക് ശ്രമങ്ങള്‍ പൊളിഞ്ഞു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളും ഭീകരാക്രമണ ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം നിഷ്ഫലമാക്കാന്‍ സൈന്യത്തിന് കഴിഞ്ഞു. പുല്‍വാമയിലെ മൂന്നിടങ്ങളില്‍ നിന്ന് സൈന്യം വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *