സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് കോ​ള്‍ സെ​ന്‍റ​റി​ല്‍ വോ​ള​ണ്ടി​യ​റാ​യി ന​ടി ആ​ത്മീ​യ രാ​ജ​ന്‍

കോ​വി​ഡ് കോ​ള്‍ സെ​ന്‍റ​റി​ല്‍ വോ​ള​ണ്ടി​യ​റാ​യി ന​ടി ആ​ത്മീ​യ രാ​ജ​ന്‍. ക​ണ്ണൂ​രി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കീ​ഴി​ലു​ള്ള കോ​ള്‍ സെ​ന്‍റ​റി​നാ​ണ് ന​ടി സ​ഹാ​യം ന​ല്‍​കി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടു കോ​ള്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​യ താ​രം ആ​വ​ശ്യ​ക്കാ​രു​ടെ കോ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ക​യും ചെ​യ്തു. ജോ​സ​ഫ്, അ​വി​യ​ല്‍ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ആ​ത്മീ​യ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി കൂ​ടി​യാ​ണ്.

ത​ന്‍റെ സ​ഹ​പാ​ഠി​ക​ളൊ​ക്കെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സ​ന്ന​ദ്ധ​സേ​വ​ന മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യ​പ്പോ​ള്‍ ത​നി​ക്കും ത​ന്‍റെ ക​ട​മ നി​റ​വേ​റ്റ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് കോ​ള്‍ സെ​ന്‍റ​റി​ലെ​ത്തി​യ​തെ​ന്നും ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ക​ള്‍​സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നും ആ​ത്മീ​യ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *