സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി

പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ്‌ കെ2-18ബി. അവിടെ വെള്ളത്തിന് ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നും ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

നാച്ചര്‍ ആസ്‌ട്രോണമി എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉപരിതലത്തില്‍ സമുദ്രങ്ങളുണ്ടെന്ന് നമുക്ക് ഊഹിക്കാനാവില്ല. പക്ഷേ അതൊരു യഥാര്‍ത്ഥ സാധ്യതയാണ്. ഇതുവരെ കണ്ടെത്തിയ 4,000-ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നും ലേഖനത്തില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *