സൗദിയിലെ അഴിമതി വിരുദ്ധ നടപടി; പിടിച്ചെടുത്തത്​ 107 ശതകോടി ഡോളര്‍

സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി പിടിയിലായ 381 ​പ്രമുഖരില്‍ 56 പേര്‍ ഇപ്പോഴും കസ്​റ്റഡിയില്‍ തുടരുന്നുവെന്ന്​ അറ്റോര്‍ണി ജനറല്‍. അന്വേഷണം അവസാനഘട്ടത്തിലാണ്​. നിരപരാധികളെന്ന്​ കണ്ടെത്തിയ എല്ലാവരെയും മോചിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്​. കുറ്റം സമ്മതിച്ച്‌​ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന്​ സന്നദ്ധരായവരെയും മോചിപ്പിക്കും. വിവിധ വ്യക്​തികളുമായുള്ള ഒത്തുതീര്‍പ്പി​​െന്‍റ ആകെ മൂല്യം 107 ശതകോടി ഡോളറാണെന്നും അറ്റോര്‍ണി ജനറല്‍ ശൈഖ്​ സൗദ്​ അല്‍മുജീബ്​ വ്യക്​തമാക്കി. റിയല്‍ എസ്​റ്റേറ്റ്​, കമ്ബനികള്‍, ഒാഹരികള്‍, പണം തുടങ്ങിയ ആസ്​തികളും​ ഒത്തുതീര്‍പ്പി​​െന്‍റ ഭാഗമാണ്​​.

അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം നവംബര്‍ നാലിനാണ്​ രാജകുടുംബാംഗങ്ങളും മ​ന്ത്രിമാരും ഉള്‍പ്പെടെ പ്രമുഖരെ റിയാദിലെ റിറ്റ്​സ്​ കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലാക്കിയത്​. മൂന്നുമാസത്തോളമായി തുടരുന്ന അന്വേഷണത്തിനിടെ ഒത്തുതീര്‍പ്പിന്​ സന്നദ്ധരായവരെയും നിരപരാധികളെന്ന്​ തെളിഞ്ഞവരെയും ഘട്ടംഘട്ടമായി മോചിപ്പിച്ചിരുന്നു.

സൗദി ശതകോടീശ്വരനും കിങ്​ഡം ഹോള്‍ഡിങ്​സ്​ ഉടമയുമായ അമീര്‍ വലീദ്​ ബിന്‍ തലാലും കഴിഞ്ഞദിവസം മോചിതനായി. അതിനിടെ, തടവിലുള്ള എല്ലാവരും മോചിതരായെന്ന നിലയില്‍ ചൊവ്വാഴ്​ച രാവിലെയോടെ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച്‌​ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. പക്ഷേ, റിറ്റ്​സ്​ കാള്‍ട്ടണ്‍ ഹോട്ടലില്‍ ഇനിയാരും ശേഷിക്കുന്നില്ലെന്നാണ്​ ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതെന്ന്​ പിന്നീട്​ വ്യക്​തമായി. തടവില്‍ ബാക്കിയുള്ളവര്‍ ജയിലുകളിലും മറ്റുകേന്ദ്രങ്ങളിലുമാണുള്ളത്​.

മൂന്നുമാസമായി തടവുകേന്ദ്രമായി തുടരുന്ന റിയാദിലെ പ്രമുഖ നക്ഷത്ര ഹോട്ടലായ റിറ്റ്​സ്​ കാള്‍ട്ടണ്‍ ഫെബ്രുവരി 14 ഒാടെ തുറന്നുപ്രവര്‍ത്തിക്കുമെന്ന്​ നേരത്തെ അറിയിപ്പുണ്ടായിരുന്നു. മൊത്തം 492 മുറികള്‍ ഉള്ള ഹോട്ടല്‍, നഗരമധ്യത്തില്‍ 52 ഏക്കറിലാണ്​ സ്​ഥിതി ചെയ്യുന്നത്​. 650 ഡോളറാണ് ഒരുമുറിയുടെ ഏറ്റവും കുറഞ്ഞ ദിവസവാടക​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *