സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു.

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച്‌ ഗ്രാ​മി​ന് 4,720ഉം, പ​വ​ന് 37,760ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യും വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല കൂടിയത്. പവന് 37,640ഉം, ഒരു ഗ്രാമിന് 4,705ഉം രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വാ​ണു സം​സ്ഥാ​ന​ത്തും വി​ല ഉ​യ​രാ​ന്‍ കാ​ര​ണം. 1,914.03 ഡോളര്‍ എന്ന നിലവാരത്തില്‍ ആണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണ വില.

ഒക്ടോബര്‍ 10 മുതല്‍ 13 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് 37,800ഉം, ഗ്രാമിന് 4,725ഉം രൂപയായിരുന്നു വില. ഒക്‌ടോബര്‍-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ 5ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു.

ഇതിനുശേഷമാണ് സ്വര്‍ണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 63ഉം, . എട്ടുഗ്രാമിന് 504ഉം, കിലോഗ്രാമിന് 63,000ഉം രൂപയുമാണ് വില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *