സ്വര്‍ണ്ണക്കടത്ത് കേസ്; മൂന്നാം ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ നല്‍കിയ മൊഴി എന്‍.ഐ.എ പരിശോധിക്കുന്നു

മൂന്ന് തവണ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കരനെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. ശിവശങ്കരന്‍ നല്‍കിയ മൊഴി എന്‍.ഐ.എ വിശദമായി പരിശോധിക്കുകയാണ്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ക്ലീന്‍ ചിറ്റ് ലഭിക്കണമെങ്കില്‍ ഇനിയും ശിവശങ്കരന് കാത്തിരിക്കേണ്ടി വരും.

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ഒപ്പമിരുത്തിയാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി രാത്രി എട്ടേകാലോടെ പുറത്തിറങ്ങിയ ശിവശങ്കര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. മൂന്നാം തവണയാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്. കേസില്‍ എന്‍.ഐ.എ വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും വിളിപ്പിച്ചത്. ലാപ്ടോപ്പും മൊബൈല്‍ ഫോളുകളും അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നായി രണ്ടായിരം ജിബിയോളം ഡാറ്റയാണ് എന്‍.ഐ.എ സംഘം വീണ്ടെടുത്തത്. അതോടൊപ്പം നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളിലും എന്‍.ഐ.എ വിശദീകരണം തേടി. സ്വപ്നയുമായി അടുത്ത ബന്ധം ഉണ്ടെങ്കിലും സ്വര്‍ണക്കടത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശിവശങ്കരന്‍റെ നിലപാട്. സ്വപനയുടെ അക്കൗണ്ടിലെ പണത്തെ കുറിച്ചോ അതിന്‍റെ ഉറവിടത്തെ കുറിച്ചോ യാതൊരു അറിവും ഇല്ലെന്ന മുന്‍മൊഴികളില്‍ ശിവശങ്കര്‍ ഉറച്ച് നിന്നുവെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *