സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന: കരിപ്പൂര് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയത് സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. സംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഗുണ്ടാ സംഘത്തിന്‍റെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ റിയാസിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.

ഗുണ്ടാ സംഘത്തിനടുത്തു നിന്നും മോചിതനായ റിയാസ് പത്തുമണിയോടെയാണ് കുറ്റ്യാടി കുണ്ടുതോട്ടില്‍ ഉള്ള വീട്ടിലെത്തിയത്. റിയാസ് വീട്ടിലെത്തിയ വിവരമറിഞ്ഞ കൊണ്ടോട്ടി പോലീസ് കുറ്റ്യാടിയില്‍ എത്തി റിയാസിന്‍റെ മൊഴിയെടുത്തു.

അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തനിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റിയാസ് പോലീസിന് നല്‍കിയ മൊഴി. അബുദാബിയില്‍ വെച്ച്‌ സ്വര്‍ണക്കടത്ത് സംഘം കേരളത്തില്‍ എത്തിക്കാനായി ക്യാപ്സൂള്‍ രൂപത്തില്‍ സ്വര്‍ണ്ണം നല്‍കിയിരുന്നെങ്കിലും നിയമവിരുദ്ധമായതിനാല്‍ സ്വീകരിച്ചില്ല. ഇതിലുള്ള പകയാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും റിയാസ് മൊഴി നല്‍കി. ഗുണ്ടസംഘം തന്നെ ക്രൂരമായി മര്‍ദിച്ചെന്നും റിയാസ് പറഞ്ഞു.സ്വര്‍ണ്ണക്കടത്തില്‍ റിയാസിന് നേരിട്ട് പങ്കില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പോലീസ്ന്റെ നിഗമനം. മര്‍ദനത്തില്‍ പരിക്കേറ്റ റിയാസിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് ആറു മണിക്ക് കരിപ്പൂരില്‍ വിമാനമിറങ്ങി ടാക്സി കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒരു സംഘം റിയാസിനെ തട്ടിക്കൊണ്ടു പോയത്. ഒന്നിലധികം വാഹങ്ങളിലായെത്തിയ സംഘമാണ് റിയാസിനെ തട്ടിക്കൊണ്ട് പോയതെന്ന് ടാക്സി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *