സ്വര്‍ണക്കടത്ത്; എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കോടതി ഉത്തരവില്‍ വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഉണ്ട്. കോടതി നിര്‍ദേശിച്ചത് തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ്.കോടതി അംഗീകരിച്ചത്, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന ശിവശങ്കറിന്റെ വാദമാണ്. കൂടാതെ ഏത് ഏജന്‍സിക്ക് മുന്നിലും ഹാജരാകാന്‍ തയാറാണെന്നും ശിവശങ്കര്‍ അറിയിച്ചു. എന്നാല്‍ കസ്റ്റംസ് വാദിച്ചത് സമന്‍സ് കൈപറ്റാന്‍ ശിവശങ്കര്‍ വിസമ്മതിച്ചെന്നാണ്. കൂടാതെ ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തുടര്‍നടപടികള്‍ ഇതിന് ശേഷമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *