സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് വേണ്ടി എന്‍.ഐ. എ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടീസ് പുറപ്പെടുവിപ്പിക്കുമെന്ന് എന്‍ഐഎ. ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുക വഴി കേസില്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയാണ് എന്‍.ഐ.എ. ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇന്‍റര്‍പോളിന് എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്.

എൻഐഎയുടെ എഫ്‌ഐആറിൽ ഫൈസലിന്‍റെ പേര് ഫാസിൽ ഫരീദ്‌, എറണാകുളം എന്നായിരുന്നു. പ്രതിയുടെ എന്ന പേരില്‍ ഒരു ഫോട്ടോയും പ്രചരിച്ചിരുന്നു. തുടര്‍ന്ന് പ്രചരിച്ച ഫോട്ടോയിലുള്ള വ്യക്തി, തന്‍റെ പേര് ഫൈസല്‍ ഫരീദ് എന്നാണെന്നും, സ്വദേശം കൊച്ചിയല്ല, തൃശൂര്‍ ആണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. തനിക്ക് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും അറിയില്ലെന്നും പറഞ്ഞു. തുടര്‍ന്നാണ് പ്രതിയുടെ പേരും മേൽവിലാസവും പുതുക്കാൻ കോടതിയുടെ അനുമതി തേടിയത്. തൃശൂർ, കൈപ്പമംഗലം, പുത്തൻപള്ളി, തൈപ്പറമ്പിൽ ഫൈസൽ ഫരീദ്‌ എന്നാണ്‌ ശരിയായ വിലാസം എന്നാണ് ഇപ്പോള്‍ എന്‍.ഐ.എ പറയുന്നത്.. മാധ്യമങ്ങൾക്ക്​ മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചയാളുടെ പേര്​ ഫൈസൽ ഫരീദ്​ എന്നാണെങ്കിലും ഇയാൾ തൃശൂർ മൂന്നു പീടിക സ്വദേശിയാണ്​.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ എൻ.ഐ.എ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈസൽ ഫരീദിന്‍റേത്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടണമെങ്കില്‍ ഇന്‍റർപോളിന്‍റെ ബ്ലൂ നോട്ടീസ്‌ വേണം. അതിനാലാണ് ഇപ്പോള്‍ ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍.ഐ.എ ഒരുങ്ങിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *