സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. രണ്ടുദിവസത്തിനിടെ പവന്റെ വിലയില്‍ 1280 രൂപയാണ് ഇടിവുണ്ടായത്. തിങ്കളാഴ്ച 320 രൂപ കുറഞ്ഞ് 36,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയായി.
ആഗോള വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് ബോണ്ടുകളിലെ ആദായംവര്‍ധിച്ചതും ഓഹരി വിപണികുതിച്ചതും സ്വര്ണവിലയേയും സാരമായി ബാധിച്ചിട്ടുണ്ട്.