സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ? സെല്‍ഫിയെടുത്ത വനിതാ പൊലീസുകാരെക്കുറിച്ച്‌ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പൊലീസുകാര്‍ കുടുക്കില്‍. ആറ് വനിതാ പൊലീസുകാരെക്കുറിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇവര്‍ സ്വപ്നയ്ക്കൊപ്പം സെല്‍ഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്നാണ് അന്വേഷിക്കുന്നത്. കൂടാതെ പൊലീസുകാര്‍ക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്നും പരിശോധിക്കും.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ വാര്‍ഡില്‍വെച്ച്‌ സെല്‍ഫിയെടുത്തത്. ഇവരുടെ ഫോണ്‍ വിളികളും അന്വേഷണ പരിധിയില്‍ ഉണ്ട്. അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കനടപടി എടുക്കാനാണ് തീരുമാനം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ വാര്‍ഡില്‍വെച്ച്‌ സെല്‍ഫിയെടുത്തത്. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയവേയാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത പൊലീസുകാര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. കൗതുകത്തിന് സെല്‍ഫിയെടുത്തതാണ് എന്നാണ് വനിതാ പൊലീസുകാര്‍ നല്‍കുന്ന വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *