സ്വകാര്യത നയത്തില്‍ വീണ്ടും വ്യക്തത വരുത്തി വാട്സ് ആപ്പ്.

സ്വകാര്യത നയത്തില്‍ വീണ്ടും വ്യക്തത വരുത്തി വാട്സ് ആപ്പ്. വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച്‌ വാട്സ് ആപ്പ് വീണ്ടും വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നല്‍കുക എന്ന് വാട്സ് ആപ്പ് പറയുന്നു. വ്യക്തികള്‍ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങള്‍ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നാണ് അവകാശവാദം.

വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷന്‍ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്ബനി നല്‍കുന്ന ഉറപ്പ്. ഫോണിലെ കോണ്ടാക്ടുകളും കാള്‍ ലിസ്റ്റും അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയക്കുമെന്ന ആരോപണവും വാട്സ് ആപ്പ് തള്ളി.
സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ വാട്സ് ആപ്പിനോ ഫേസ്ബുക്കിനോ സാധിക്കില്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രപിപ്ഷന്‍ വഴിയാണ് വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതെന്ന് കമ്ബനി ആവര്‍ത്തിച്ചു. എന്നാല്‍ വാട്സ് ആപ്പ് ഉപയോഗിച്ച്‌ നടത്തുന്ന കച്ചവടങ്ങളുടെ വിവരങ്ങള്‍ മാത്രം ഫേസ്ബുക്കിന് നല്‍കും. വ്യക്തിപരമായ സംഭാഷണങ്ങളും ബിസിനസ് സംവാദങ്ങളും വ്യത്യസ്തമാണെന്നാണ് ഇതിനുള്ള വാട്സ് ആപ്പിന്‍റെ വിശദീകരണം.

ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ആയി വാങ്ങുന്ന സാധങ്ങളുടെ സ്വഭാവമനുസരിച്ചുള്ള പരസ്യങ്ങള്‍ ഫേസ്ബുക്ക് ഷോപ്പ് പോലുള്ള സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ ലഭ്യമാക്കലാണ് ഉദ്ദേശ്യമെന്നും വിശദീകരിക്കുന്നു. ഇങ്ങനെ വിവരങ്ങള്‍ കൈമാറുമ്ബോള്‍ ഉപഭോക്താക്കളെ വാട്സ് ആപ്പ് അത് അറിയിക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു. സ്വകാര്യത ഉറപ്പ് വരുത്താന്‍ സമയപരിധി നിശ്ചയിച്ച്‌ സ്വയം ഡിലീറ്റാവുന്ന മെസേജുകള്‍ ഉപയോഗിക്കാമെന്നും നിലവില്‍ എന്തൊക്കെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് തന്നെ പരിശോധിക്കാവുന്നതാണെന്നും വാട്സ് ആപ്പ് വിശദീകരിക്കുറിപ്പില്‍ പറയുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *